1 GBP =
breaking news

എസ്സെൻസിന്‍റെ പ്രവര്‍ത്തനത്തിനു തുടക്കമായി; യുകെയിലെ ശാസ്ത്രകുതുകികള്‍ക്ക് ഇതൊരു ചരിത്രനിമിഷം …..

എസ്സെൻസിന്‍റെ പ്രവര്‍ത്തനത്തിനു തുടക്കമായി; യുകെയിലെ ശാസ്ത്രകുതുകികള്‍ക്ക് ഇതൊരു ചരിത്രനിമിഷം …..

ടോം ജോസ് തടിയംപാട്

അന്ധവിശ്വാസവും വര്‍ഗിയതയും ശാസ്ത്രബോധത്തിന്റെ തകര്‍ച്ചയും കൊണ്ട് ഇരുണ്ട കാലഘട്ടത്തിലേക്ക് ലോകം വഴുതിപോകുമോ എന്നു ലോകത്തെ പുരോഗമന ചിന്താഗതിയുള്ളവരും, ശാസ്ത്രത്തെ മുറുകെപ്പിടിക്കുന്നവരും ഭയപ്പെടുന്ന ഈ കാലഘട്ടത്തില്‍, കുട്ടികളിലും, മുതിര്‍ന്നവരിലും ശാസ്ത്രബോധവും, യുക്തിചിന്തയും, മാനവികതയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രൂപം കൊണ്ട എസ്സെന്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തനം കഴിഞ്ഞ ഞായറാഴ്ച മുതല്‍ യുകെയിലും ആരംഭിച്ചു.പ്രൊഫസർ സി. രവിചന്ദ്രൻ ആശയപരമായി നേതൃത്വം കൊടുക്കുന്ന ഈ സംഘടന ഇതിനോടകം തന്നെ ഇന്ത്യയിലും ഗൾഫിലും ഓസ്‌ട്രേലിയയിലും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ശാസ്തത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ട് അന്ധവിശ്വാസങ്ങളെ തുറന്നു കാണിച്ച് പ്രൊഫസർ സി. രവിചന്ദ്രൻ നടത്തിയ ചർച്ചകളും, പ്രഭാഷണങ്ങളും, സാമൂഹിക മാധ്യമങ്ങൾ വഴി എല്ലാ മലയാളികളും ഒരിക്കലെങ്കിലും ശ്രവിച്ചിട്ടുണ്ടാകും.

മതങ്ങൾ ഇന്ന് ശാസ്ത്രം സൃഷ്ട്ടിച്ച മരത്തിൽ നിന്നും പഴങ്ങൾ ഭക്ഷിച്ചശേഷം ശാസ്ത്രം തെറ്റാണ് എന്നുപറഞ്ഞു മരത്തിനു കടക്കല്‍തന്നെ കത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ മലയാളി സമൂഹത്തിൽ ഉണ്ടായ പ്രബോധോദയം അല്ലെങ്കിൽ ജ്ഞാനോദയം അതാണ് എസ്സെൻസ് എന്ന പ്രസ്ഥാനം.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം എസ്സെൻസിന്‍റെ ആദ്യ യോഗം ലണ്ടനിലെ കേരള ഹൗസില്‍ ഡോക്ടര്‍ ജോഷി ജോസിന്റെ അധ്യക്ഷതയിൽ ചേര്‍ന്നു .മലയാളി സമൂഹത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാർ, ഐ ടി മേഖലയില്‍ നിന്നുള്ളവര്‍, കലാകാരന്മാർ, എഴുത്തുകാര്‍ മുതലായ ഒട്ടേറെ പേർ പരിപാടിയില്‍ പങ്കെടുത്തു.

പ്രൊഫസർ സി. രവിചന്ദ്രൻ ഫോണിലൂടെ പതിനഞ്ചു മിനിട്ട് പ്രസംഗിച്ചു കൊണ്ട് എസ്സെന്‍സ് യുകെ ഘടകത്തിന്‍റെ ഉത്ഘാടനം നിര്‍വഹിച്ചു .വര്‍ഗിയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഈ കാലഘട്ടത്തില്‍ സ്വതന്ത്ര ചിന്തകള്‍ പഴയ കാലത്തേക്കാള്‍ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നുവെന്ന് അദേഹം പറഞ്ഞു.
യുകെയില്‍ ഇദംപ്രഥമമായി ആരംഭിച്ച എസ്സെന്‍സിനു എല്ലാ ഭാവുകങ്ങളും അദ്ദേഹം ആശംസിച്ചു. രവിചന്ദ്രന്‍ സാറിന്റെ വാക്കുകൾക്ക് വേണ്ടി ഓരോരുത്തരും കാതുകൾ കൂർപ്പിക്കുമ്പോൾ അവിടെ കടുത്ത നിശബ്ധതയായിരുന്നു അതു സൂചിപ്പിക്കുന്നത്. എത്രത്തോളം ഈ മനുഷ്യനെ ജനങ്ങൾ കേൾക്കുന്നു, കാതോർക്കുന്നു എന്നതിന്റെ തെളിവായിരുന്നു അവിടെ കണ്ടത്.
ഡോക്ടര്‍ ജോഷി ജോസ് പ്രസിഡണ്ടായും ,ബ്ലെസന്‍ പീറ്റര്‍ സെക്രട്ടറിയായും ഒരു കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫസർ സി രവിചന്ദ്രനെ യുകെയില്‍ കൊണ്ടു വന്നു പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുവാനും, മേഖലാ കമ്മറ്റികള്‍ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്ത മതങ്ങളും ആചാരങ്ങളും, ഇന്നു യുകെ മലയാളി ജീവിതത്തെ വര്‍ഗീയവല്‍ക്കരിക്കുകയും, വിഭാഗീയത സൃഷ്ട്ടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മതചൂഷണത്തിന് വിധേയമാകുന്ന യുകെ മലയാളികള്‍ക്ക് നിയമപരമായും സാമൂഹികമായും പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ്‌ ഡോക്ടര്‍ ജോഷി ജോസ് പറഞ്ഞു.

താഴെ പറയുന്നവരാണ് ഭാരവാഹികൾ:
സംഘടനയെ പറ്റി കൂടുതല്‍ അറിയുവാനും അംഗംമാകുവാൻ ബ്ലെസ്സന്‍ പീറ്ററിനെ (07574339900) ബന്ധപ്പെടുക.
ട്രഷറർ : ടോമി ജെയിംസ്
വൈസ് പ്രസിഡന്റ് : വിനയ രാഘവൻ
ജോയിന്റ് സെക്രട്ടറി : ശ്രീജിത്ത് ശ്രീകുമാർ
ജോയിന്റ് സെക്രട്ടറി : ഉണ്ണികൃഷ്ണൻ
റീജിയണൽ പ്രതിനിധികൾ:
ബിർമിംഗ്ഹാം: ജൈമോൻ ജോർജ്
മാഞ്ചസ്റ്റർ : മാത്യൂസ് ജോസഫ്
ലിവർപൂൾ : ടോം ജോസ് തടിയംപാട്
ലണ്ടൻ : വിജയകുമാർ / മഞ്ജു മനുമോഹൻ
നോർത്താംപ്റ്റൺ: അമൽ വിജയ്
കെന്റ്: ജേക്കബ് കോഴിപ്പിള്ളി

Post Your Comments Here ( Click here for malayalam )

Press Esc to close
show more