1 GBP = 103.14

എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രതിസന്ധി കടുക്കുന്നു; വൈദിക സമിതിയില്‍ കടുത്ത ചേരിതിരിവ്

എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രതിസന്ധി കടുക്കുന്നു; വൈദിക സമിതിയില്‍ കടുത്ത ചേരിതിരിവ്

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിസന്ധികടുക്കുന്നു. വൈദിക സമതിയില്‍ കടുത്ത ചേരിതിരിവ്. അതിരൂപതയുടെ കടബാധ്യത പരിഹരിക്കാന്‍ വൈദികര്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിന്റെ ഉത്തരവ്. കൊരട്ടിപ്പള്ളി അടച്ചു പൂട്ടണമെന്ന് വൈദിക സമതിയില്‍ സഹായമെത്രാനും അഭിപ്രായപ്പെട്ടു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര വൈദിക സമതി യോഗത്തിലാണ് വൈദികര്‍ ചേരിതിരിഞ്ഞ് വെല്ലുവിളി നടത്തിയത്. അതിരൂപതയിലെ കൊരട്ടിപള്ളിയില്‍ വികാരിയായിരുന്ന ഫാദര്‍ മാത്യു മണവാളനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച വൈദിക സമതിയുടെ റിപ്പോര്‍ട്ടാണ് കലഹത്തിന് ഇടയാക്കിയത്. ഫാദര്‍ മാത്യു മണവാളനെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. കമ്മീഷന്‍ അംഗങ്ങളായ ഫാദര്‍ തേലക്കാട്ട്, ഫാദര്‍ തളിയന്‍, തുടങ്ങിയവര്‍ ഫാദര്‍ മണവാളന്‍ ക്രമക്കേട് നടത്തിയതായി യോഗത്തെ അറിയിച്ചു. സ്വര്‍ണം വിറ്റ് ലഭിച്ച നാല്‍പ്പത്തി ആറ് ലക്ഷം രൂപ പളളി കണക്കില്‍ ഉള്‍പ്പെടുത്താതെ കൈയ്യില്‍ സൂക്ഷിച്ചതായും ഇത്തവണത്തെ തിരുനാളില്‍ ലഭിച്ച സ്വര്‍ണം ലോക്കറിലേക്ക് മാറ്റാതെ ഫാദര്‍ മണവാളന്‍ കൈയില്‍ സൂക്ഷിച്ചതായുമായാണ് കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്നും കമ്മീഷന്‍ അംഗങ്ങള്‍ നിലപാടെടുത്തു. ഇതിനെതിരെ മുന്‍ വികാരി ഫാദര്‍ ലൂക്കോസ് കുന്നത്തൂര്‍. ഫാദര്‍ വയലിക്കോടത്ത് എന്നിവര്‍ രംഗത്തെത്തി. ഇതിനിടെ ഫാദര്‍ മണവാളനെ ന്യായികരിച്ച് ഫാദര്‍ ചെരപ്പറമ്പില്‍, ഫാദര്‍ ഞാളിയത്ത്, ഫാദര്‍ കൊടിയന്‍ എന്നിവര്‍ രംഗത്തെത്തി.

കൊരട്ടി പള്ളി അനിശ്ചിതകാലത്തേക്ക് പൂട്ടിയിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഫാദര്‍ മണവാളനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരുമെന്ന് മറുപക്ഷത്തെ വൈദികര്‍ ഭീക്ഷണി മുഴക്കിയതോടെ വൈദിക സമതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇതിനിടെ അതിരൂപതയുടെ സാമ്പത്തിക പ്രതിസന്ധി അകറ്റാന്‍ വൈദികര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്ത് പുറത്തിറക്കി. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് വൈദികര്‍ ഉയര്‍ത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more