1 GBP = 103.38

അണ്ണനും തമ്പിയും ഒന്നിച്ചു; ശശികല പുറത്ത്; 19 എം എല്‍ എ മാരുടെ പിന്തുണയുമായി ടി ടി വി ദിനകരന്‍

അണ്ണനും തമ്പിയും ഒന്നിച്ചു; ശശികല പുറത്ത്; 19 എം എല്‍ എ മാരുടെ പിന്തുണയുമായി ടി ടി വി ദിനകരന്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിലുണ്ടായ കലാപത്തിന് താല്‍ക്കാലിക വിരാമം. തര്‍ക്കങ്ങള്‍ മൂലം ആറു മാസത്തിലധികം വിഘടിച്ചു നിന്നശേഷം അണ്ണാ ഡിഎംകെയിലെ എടപ്പാടി കെ പളനിസ്വാമി പക്ഷവും ഒ പനീര്‍ശെല്‍വം പക്ഷവും ലയിച്ചു. പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് പനീര്‍ശെല്‍വം തീരുമാനം അറിയിച്ചത്.

പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് ലയനം പ്രഖ്യാപിച്ചുകൊണ്ട് പനീര്‍ശെല്‍വം പറഞ്ഞു. അമ്മയുടെ ഉറപ്പുകള്‍ പാലിക്കുമെന്ന് പളനിസ്വാമി വ്യക്തമാക്കി. തനിക്കുശേഷവും അണ്ണാ ഡിഎംകെ 100 വര്‍ഷം നിലനില്‍ക്കുമെന്ന് ജയലളിത പറഞ്ഞിരുന്നു. അതുറപ്പായും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കും. അണ്ണാ ഡിഎംകെയെ നയിക്കാന്‍ പനീര്‍ശെല്‍വം അധ്യക്ഷനായ പതിനഞ്ചംഗ സമിതിയേയും നിയോഗിച്ചു. ഒപിഎസ് പക്ഷത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രി സ്ഥാനവും നല്‍കി. ധനകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് നല്‍കുന്നത്.
പുതിയ മന്ത്രിമാരുടെ സത്യപ്രതി!ജ്ഞ ഇന്നുതന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അടിയന്തരമായി മുംബൈയില്‍ നിന്നു ചെന്നൈയിലെത്തിയിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും വികെ ശശികലയെ നീക്കാന്‍ പ്രമേയം പാസാക്കാനും തീരുമാനമായി. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിച്ചു ശശികലയുടെ പുറത്താക്കല്‍ നടപടി പൂര്‍ത്തിയാക്കും. അതേസമയം, ടിടിവി ദിനകരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 19 എംഎല്‍എമാര്‍ പരസ്യപിന്തുണയുമായി രംഗത്തെത്തി. പുതിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more