1 GBP = 103.12

“എഫാത്താ ” അഭിഷേകാഗ്നി യുകെ ടീം നയിക്കുന്ന ഓൺലൈൻ ധ്യാനം 27 മുതൽ.

“എഫാത്താ ” അഭിഷേകാഗ്നി യുകെ ടീം നയിക്കുന്ന ഓൺലൈൻ ധ്യാനം 27 മുതൽ.

ബാബു ജോസഫ്

ജർമ്മനിയിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ 29 വരെ നടത്തപ്പെടുന്ന ഓൺലൈൻ ധ്യാനം ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി യുകെ ടീം നയിക്കും.

യൂറോപ്യൻ സമയം വൈകിട്ട് 6 മുതൽ രാത്രി 9 വരെ നടക്കുന്ന ധ്യാനം (യുകെ , അയർലൻഡ് സമയം വൈകിട്ട് 5 മുതൽ 8 വരെയും, ന്യൂയോർക്ക് സമയം ഉച്ചയ്‌ക്ക് 12 മുതൽ 3 വരെയും, ) ഇതിന് ആനുപാതികമായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സമയക്രമത്തിലായിരിക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ 
പ്രശസ്ത വചന പ്രഘോഷകരായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബിജു മാത്യു , ജോൺസൻ ജോസഫ് , സൂര്യ ജോൺസൻ എന്നിവരും മൂന്ന് ദിവസത്തെ ധ്യാനത്തിൽ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

AFCM GERMANY എന്ന യൂട്യൂബ് ലിങ്ക് വഴിയോ 85139719568 എന്ന ZOOM ഐഡി വഴിയോ പങ്കെടുക്കാവുന്ന ഈ ധ്യാനത്തിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more