1 GBP = 103.87

ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ; സി പി ഐയ്ക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം

ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ; സി പി ഐയ്ക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം

ഇ.പി ജയരാജന്‍ നാളെ രാവിലെ 10 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ പുനസംഘടന നടത്താനുള്ള സി.പി.എം തീരുമാനത്തിന് ഇടത് മുന്നണി അംഗീകാരം നല്‍കി. സി.പി.ഐക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി നൽകാനും തീരുമാനിച്ചു.

ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ട് വരുന്നതും എ.സി മൊതീന്‍റേയും കെ.ടി ജലീലന്‍റേയും വകുപ്പുകളില്‍ മാറ്റം വരുത്തുന്ന കാര്യവും സി.പി.എം നേതാക്കൾ മുന്നണി യോഗത്തെ അറിയിച്ചു. സി.പി.എമ്മിന് അധിക മന്ത്രിയെ ലഭിക്കുമ്പോൾ സി.പി.ഐക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നൽകാന്‍ നേരത്തേ ധാരണയായിരുന്നു. ഇതിന് ഇടത് നേതൃയോഗം അംഗീകാരം നൽകി.

സി.പി.ഐയുടെ ചീഫ് വിപ്പ് ആരെന്ന് 20ന് ചേരുന്ന പാർട്ടി നിർവാഹക സമിതി തീരുമാനിക്കും. മുല്ലക്കര രത്നാകരൻ, കെ.രാജൻ, ഇ.എസ്.ബിജിമോൾ, ചിറ്റയം ഗോപകുമാർ എന്നിവരാണ് പരിഗണനയിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more