1 GBP = 103.14

ശുദ്ധവായുവിനായി യുദ്ധം; മലിനീകരണത്തിനെതിരെ ശക്തമായ പോരാട്ടവുമായി ചൈന

ശുദ്ധവായുവിനായി യുദ്ധം; മലിനീകരണത്തിനെതിരെ ശക്തമായ പോരാട്ടവുമായി ചൈന

ബെയ്‌ജിംഗ്:ചൈനീസ് ഭരണകുടം അതിശക്തമായ യുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ്. അത് ലോകരാജ്യങ്ങളോടല്ല പകരം മലിനീകരണത്തിനെതിരെയാണ് ചൈന യുദ്ധം നടത്തുന്നത്.

അടുത്തിടെ ചൈന ശക്തമായ പ്രവർത്തങ്ങനങ്ങളാണ് രാജ്യത്തെ മലിനീകരണത്തിനെതിരെ നടപ്പാക്കിയത്. അതിന്റെ ഭാഗമായി രാജ്യത്ത് കല്‍ക്കരി ഖനനം നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ചൈനയിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദന മേഖലയാണ് വടക്കൻ ചൈനയിലെ ഷാൻക്സി പ്രവിശ്യ. കഴിഞ്ഞ വർഷം ഭരണകുടം മേഖലയിലെ 27 കൽക്കരി ഖനികൾ അടച്ചുപൂട്ടിയിരുന്നു. 2017 ഒക്ടോബറിൽ കൽക്കരിയുടെ വിൽപ്പന, ഉപയോഗം, ഉൽപ്പാദനം എന്നിവയ്ക്ക് പ്രവിശ്യയിൽ നിരോധനം ഏർപ്പെടുത്തി.

18CHINA-web1-master768

ഈ നിരോധനം ലക്ഷ്യമാക്കുന്നത് നഗരത്തിലെ ആകെ ഉപഭോഗത്തിന്റെ 90 ശതമാനമെങ്കിലും ഉപയോഗം കുറയ്ക്കുവാനാണ്. പുതിയ ഉത്തരവുകൾ മറികടന്ന കൽക്കരിയുടെ വ്യവസായം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പിഴയും, മറ്റ് ശിക്ഷകളും ചൈനീസ് സർക്കാർ നടപ്പാക്കിയിട്ടുണ്ട്.

എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലെക്കാൾ രാജ്യത്ത് കൽക്കരിയുടെ ആവശ്യകതയിൽ കഴിഞ്ഞ വർഷം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ചൂളകൾ സ്ഥാപിക്കുന്നതിനായി കൽക്കരി നെരുപ്പോടുകൾ നീക്കം ചെയ്തിരുന്നു. അതിനാൽ ചൈനയിൽ ഇത്തവണ ശൈത്യകാലത്തെ നേരിടാൻ ജനങ്ങൾ കുറച്ചധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നു.

അതേസമയം ചൈനയിലെ ചില ജില്ലകളിൽ പ്രകൃതിവാതകം ഉപയോഗിക്കുന്നുണ്ട്. തയ്വാനിലെ നഗരത്തിൽ കൽക്കരി അടുപ്പുകൾക്ക് പകരം വൈദ്യുത-പ്രകൃതിവാതക സംവിധാനങ്ങളിലേയ്ക്ക് മാറികൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ പഠന ഫലങ്ങളുടെ അടിസ്ഥാനത്തിൽ ചൈന നടത്തിയ പദ്ധതികൾ എല്ലാം പ്രയോജനപ്പെട്ടുവെന്ന് മനസിലാക്കാൻ സാധിയ്ക്കും.

(CHINA

വാഹനങ്ങള്‍, ഫാക്ടറികള്‍, കല്‍ക്കരി മേഖലകള്‍ തുടങ്ങിയവയുടെ ആധിക്യമാണ് ചൈനയുടെ അന്തരീക്ഷത്തെ മലിനമാക്കുന്നത്. അന്തരീക്ഷ മലിനീകരണം ചൈനയിലെ ജനങ്ങള്‍ക്കിടയില്‍ ഉറക്കമില്ലായ്മ വ്യാപിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അടുത്ത വർഷങ്ങളിൽ ചൈനയുടെ മലിനീകരണത്തിന്റെ അളവ് കുറക്കുന്നതിനായി എല്ലാ തരത്തിലുള്ള നടപടികളും ചൈനീസ് ഭരണകൂടം സ്വീകരിക്കും. കാരണം ലോകരാജ്യങ്ങൾക്ക് മുൻപിൽ വൻ ശക്തിയായി വളരുമ്പോൾ മലിനീകരണം രാജ്യത്തെ അധപതനത്തിലേയ്ക്ക് തള്ളിയിട്ടാൽ ചൈന നേരിടുന്ന ഏറ്റവും വലിയ പരാജയമാകുമത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more