1 GBP = 103.91

” എന്നാലുമെന്റെ കാലാ…”-ചെറു കഥ- ക്ലെമെന്റ് റോബർട്ട് ഫെർണാണ്ടസ്

” എന്നാലുമെന്റെ കാലാ…”-ചെറു കഥ-  ക്ലെമെന്റ് റോബർട്ട് ഫെർണാണ്ടസ്

” എന്നാലുമെന്റെ കാലാ…”-ചെറു കഥ
——————————————-
“രാത്രി വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത് ….ഇന്ന് നല്ലതിരക്കുള്ള ദിവസമായിയുന്നു …
കുറേയേറെ മരണ ജനന സാക്ഷ്യ പത്രങ്ങൾ എഴുതേണ്ടതുണ്ടായിരുന്നു …
മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പോകേണ്ടി വന്ന് ഈ മാസത്തെ കണക്കുകൾ കുറെയേറെ പെന്റിങ് ഉണ്ടായിരുന്നു ….എല്ലാ ഫയലുകളും പരിശോധിച്ച് കഴിഞ്ഞപ്പോൾ തന്നെ മണി മൂന്ന് കഴിഞ്ഞു കൊണ്ടുപോയ ചോറും പൊതിയും തുറന്നുനോക്കാൻ പോലും കഴിഞ്ഞില്ല …പെട്ടെന്ന് വില്ലജ് ഓഫീസിൽ വന്ന് കഴിഞ്ഞാൽ ചോറ് കഴിക്കാമല്ലോ എന്നു കരുതി ബൈക്കിൽ വേഗത്തിൽ വരുമ്പോഴാണ് നാലു മുക്ക് കവലയിൽ ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചത് …അവിടെയിറങ്ങി കാര്യങ്ങൾ അന്വേഷിച്ചു …നമ്മുടെ വില്ലജ് പരിധിയിൽ പെടുന്നവരല്ലാത്തതു കൊണ്ട് തെല്ലൊരു ആശ്വാസം തോന്നി …എങ്കിലും ചോരയിൽ കുളിച്ചു കിടക്കുന്ന ചെക്കന്മാരുടെ മുഖം മനസ്സിന്ന് വിട്ടുമാറുന്നില്ല …ഓഫീസിൽ എത്തിയപ്പോൾ വില്ലജ് ഓഫീസർ കനകദാസ്‌ കുറേ ഫോമുകൾ ഒപ്പിട്ടു വച്ചിട്ട് പോയി എല്ലാം വൈകുന്നേരം കൊടുക്കേണ്ട സാക്ഷ്യ പത്രങ്ങൾ ….ചോറും പൊതിയും അഴിച്ചപ്പോൾ ചെറിയൊരു മണ വ്യത്യാസം തോന്നി …അടുത്തുള്ള പൊന്ത കാട്ടിലേക്ക് എറിഞ്ഞു കളഞ്ഞു വില്ലേജ് ഓഫീസിനു മുന്നിലുള്ള കേളുമൂപ്പന്റെ പെട്ടിക്കടയിൽ നിന്നും ഒരു കാലി കട്ടൻചായയും അടിച്ചു തിരിച്ചുവന്നു സാക്ഷ്യപത്രങ്ങളെല്ലാം പൂരിപ്പിച്ചു സീലും ചെയ്തു ഒപ്പിടാൻ വില്ലജ് ഓഫീസറിന്റെ മേശപ്പുറത്തു വച്ചു കഴിഞ്ഞപ്പോൾ മണി അഞ്ചേകാൽ …സാറ് വന്ന് ഒപ്പിട്ടു സാക്ഷ്യപത്രം കൊടുത്തുകഴിഞ്ഞപ്പോൾ സമയം അഞ്ചേമുക്കാലായി ഈ സമയത്ത് ഫീൽഡിൽ പോയിരുന്ന ജോണും റിയാസും വന്നുകഴിഞ്ഞപ്പോൾ മണി ആറേമുക്കാൽ ആയി ഓഫീസിൽ നിന്നും ഇറങ്ങി.

ബൈക്കിൽ റൂമെത്തിയപ്പോൾ വല്ലാത്ത ക്ഷീണം എങ്കിലും കട്ടൻ ചായ തിളപ്പിച്ച്‌ കുടിച്ച് ഒരു കുളിയും കഴിഞ്ഞു വന്നപ്പോഴാണ് പതിനഞ്ചാം തിയതി വിഷുവാണ് …വിഷു തിങ്കളാഴ്ച്ച ആയതുകൊണ്ട് ശനിലീവ് സാർ തന്നതുകൊണ്ടു നാട്ടിൽ പോയി കുടുംബവുമായി വിഷു ആഘോഷിക്കണം …വെള്ളിയാഴ്ച ഉച്ചക്ക് ഇറങ്ങിയാൽ രാത്രി പതിനൊന്നു മണിയോടെ വീടെത്താം മോൾക്കും ഭാര്യയ്ക്കും അമ്മയ്ക്കും കോടിയെടുക്കണും അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് രണ്ടാമത്തെ വിഷു …കഴിഞ്ഞ വർഷം വിഷു ആഘോഷിച്ചില്ല കോടിയുമെടുത്തില്ല …പട്ടണത്തിൽ പോയി തുണിയുമെടുത്തു വന്നപ്പോൾ തന്നെ ഒരു പാട് വൈകി വരുന്നവഴിയ്ക്കു തട്ടിൽ കയറി ദോശയും മുട്ട ഓംപ്ളേറ്റും കഴിച്ചത് കൊണ്ട് വന്നയുടനെ തന്നെ കയറി കിടന്ന് ..ഓരോന്ന് ആലോചിച്ചുകിടന്നു എപ്പോഴോ ഉറങ്ങി പോയി …

“ഏകദേശം രാത്രി പന്ത്രണ്ടു മണികഴിഞ്ഞു പാലക്കാട് ടൗണിൽ ബസ്സിറങ്ങിയപ്പോൾ …ഒന്നേകാൽ മണിക്കൂർ ലേറ്റായി തിരുവനന്തപുരത്തു നിന്നും ഒരുമണിക്ക് ബസ്സിൽ കയറിയതാണ് ഇവന്മാരുടെ തെരഞ്ഞെടുപ്പു റാലിയും പള്ളിപെരുന്നാൽ പ്രദിക്ഷണവുമെല്ലാം ദൂരയാത്രകർക്കാണ് പണികിട്ടുന്നതു അങ്ങനെ പിറുപിറുത്തുകൊണ്ട് നിൽക്കുമ്പോൾ പെട്ടന്ന് മണ്ണാർക്കാട് വഴിപോകുന്ന പ്രൈവറ്റ് ബസ്‌ വന്ന് ചാടി കയറി എന്തായാലും മണ്ണാർക്കാടിൽ നിന്നും 6കിലോമീറ്റർ നടക്കുക തന്നെ ചെയ്യണും …ഓട്ടോയോ ഒന്നും കിട്ടില്ല ഒരു മണിയോടടുത്തു മണ്ണാർക്കാട് ഇറങ്ങി പതുക്കെ നടന്നു തുടങ്ങി ….ചെറുപ്പത്തിൽ നടന്നതല്ലാതെ ഇപ്പോഴൊന്നും ഒറ്റയ്ക്കു ഇത്രയും ദൂരം നടന്നിട്ടുമില്ല …കയ്യിൽ ഇപ്രാവശ്യം അല്പം ഭാരവും കൂടുതലുണ്ട് എല്ലാപേർക്കുമുള്ള തുണിയും കുറച്ചു കായ്‌ വറുത്തതും ഉപ്പേരിയും പാലക്കാട്‌ നിന്നും വാങ്ങിയതുണ്ട് ….മൊബൈലിലെ ചാർജ്ജുതീർന്നു …അങ്ങനെ ആ കനത്ത ഇരുട്ടിൽ നടന്നു ഏകദേശം രണ്ടു കിലോമീറ്റർ പിന്നിട്ടുകാണും പുറകിൽ നിന്നും രണ്ടുപേരുടെ കാലൊച്ച …തിരിഞ്ഞു നോക്കാതെ ഒന്ന് ശ്രദ്ധിച്ചു അവർ തന്നെ കുറിച്ചാണ് സംസാരിക്കുന്നതു

ഒരാൾ :-“എടോ ഈ രവിചന്ദ്രൻ തന്നെയാണോ “തനിക്കുറപ്പാണോ ”
അപരൻ :-“എന്റെ അങ്ങുന്നേ ആള് ഇതു തന്നെ പട്ടികയിൽ ഇയ്യാളുടെ പേരുതന്നെ ” ….ഒരാൾ :-“പക്ഷേ എങ്ങനെ ….
അപരൻ :-“അതെന്റെ വിഷയമല്ല …”കൂടെ വരാനാണ് എനിക്കനുവാദം ജീവനെടുക്കുന്നത് അവിടെത്തെ ജോലിയാ …
“ഭഗവാനെ കാലനും അനുചരനുമാണല്ലോ “…കയ്യുകലുകൾ തളരുന്നു എന്റെ സമയമെടുത്തു ….ഒന്ന് വേഗത്തിൽ നടക്കാനും പറ്റുന്നില്ല …തിരിഞ്ഞു നോക്കാനും പേടി …
രവിയുടെ മനോ വെപ്രാളം അറിഞ്ഞഭാവം ഇല്ലാതെ …
ഒരാൾ :-“ഒരു ഉപായം പറഞ്ഞു താടോ …എങ്ങനെ ഇപ്പോൾ ജീവനെടുക്കും …
അപരൻ :-എന്റെ പൊന്നു കാലൻ തിരുമേനി എത്രയോ എണ്ണത്തെ എളുപ്പത്തിലെടുത്തിട്ടുണ്ട് …എന്തേ ഇവന്റെ കാര്യത്തിൽ ഇങ്ങനെ …സമയം കഴിയാറായി …
ഒരാൾ :-എടോ അതല്ലെടോ വിഷയം ചെറിയൊരങ്കലാപ്പു ….
ഇത് കേട്ടതും ദേഷ്യം കേറി തിരിഞ്ഞൊരു ചോദ്യം …”താനെന്തു കാലാനാടോ ” എന്റെ ജീവനെടുക്കുന്നതെങ്ങനെയെന്നു പ്ലാൻ ചെയ്യാതെയാണടോ വന്നത് ഇത്രയും പറഞ്ഞു തിരിയുന്നതും ഒരു പാണ്ടി ലോറി ഇടിച്ചു കയറി രവി ചന്ദ്രന്റെ ജീവൻ ശരീരത്തിൽ നിന്നും വേർപെട്ടു ഈ സമയം കാലാനും കൂട്ടാളിയും തങ്ങൾ വിജയിച്ചതിൽ സന്തോഷകൊണ്ട് തുള്ളിച്ചാടി …”അതേ കാലാ ഒരു സംശയം തനിക്കെന്റെ ജീവനെടുക്കാൻ അറിയില്ലെന്ന് പറഞ്ഞിട്ട് …?
ചിരിച്ചുകൊണ്ട് കാലൻ പറഞ്ഞു സുഹൃത്തേ തന്റെ ജീവൻ എടുക്കേണ്ട സാഹചര്യം തന്നെ കൊണ്ട് തന്നെയുണ്ടാക്കി …പോകാം …വരൂ …പെട്ടെന്നെന്തോ കണ്ടു പേടിച്ചതുപോലെ ചാടിയെഴുന്നേറ്റു അയ്യോ …അയ്യോ ശബ്ദം പുറത്ത് വരാതെ വിളിച്ചു …സ്ഥലകാല ബോധം വന്നു എഴുന്നേറ്റ് ലൈറ്റ് ഇട്ടു കുപ്പിയിൽ നിന്നും വെള്ളവും കുടിച്ചു …താൻ കണ്ട സ്വപ്നത്തെയോർത്തു …ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് “എന്നാലുമെന്റെ …കാലാ “എന്നാത്മഗതം ചെയ്തുകൊണ്ട് …ലൈറ്റ് അണച്ചു പുതപ്പു തലവഴി മൂടി പുതച്ചു പുതിയ സ്വപ്നത്തിലേക്ക് വഴുതിവീണു …

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more