1 GBP = 103.12

ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റിവ് പരിശോധനാഫലം നിർബന്ധമാക്കി സർക്കാർ

ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റിവ് പരിശോധനാഫലം നിർബന്ധമാക്കി സർക്കാർ

ലണ്ടൻ: ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലെത്തുന്ന യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് നൽകേണ്ടിവരുമെന്ന് മന്ത്രിമാർ സ്ഥിരീകരിച്ചു.
സീറോ-കോവിഡ് നയത്തിൽ ഇളവ് വരുത്താനുള്ള ചൈനീസ് സർക്കാരിന്റെ നടപടിക്ക് പിന്നാലെ ചൈനയിൽ കേസുകൾ വർദ്ധിച്ചിരുന്നു.

ചൈനയിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുമെന്ന് നിരവധി രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജനുവരി എട്ടിന് അതിർത്തികൾ പൂർണമായും തുറക്കുമെന്ന് ചൈന അറിയിച്ചു.
യുഎസ്, ഫ്രാൻസ്, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ചൈനയിൽ നിന്നെത്തുന്നവർക്ക് പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ജനുവരി 5 മുതൽ ചൈനയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരോട് പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അറിയിച്ചു.
ജനുവരി 8 മുതൽ, യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും നിരീക്ഷണം ആരംഭിക്കും.

സന്തുലിതമായതും മുൻകരുതലുള്ളതുമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. ഉദ്യോഗസ്ഥർ ഏറ്റവും പുതിയ കോവിഡ് ഡാറ്റ വിലയിരുത്തുന്നതിനാൽ നടപടികൾ താൽക്കാലികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിലെ വിമാനത്താവളങ്ങളിലേക്ക് പറക്കുന്ന ആളുകൾക്ക് മാത്രമേ ടെസ്റ്റിംഗ് ആവശ്യകത ബാധകമാകൂ, ചൈനയിൽ നിന്ന് സ്കോട്ട്‌ലൻഡ്, വെയിൽസ് അല്ലെങ്കിൽ നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാനങ്ങളൊന്നും ഇല്ലെങ്കിലും, യുകെയിൽ ഉടനീളം നയം ബാധകമാണെന്ന് ഉറപ്പാക്കാൻ മറ്റു പ്രദേശങ്ങളിലെ ഭരണകൂടങ്ങളുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more