1 GBP = 104.00
breaking news

ഏകപക്ഷീയമായ നാലു ഗോളുകൾക്ക്​ യുക്രെയ്നെ തകർത്ത് ഇംഗ്ലണ്ട്​ സെമിയിൽ

ഏകപക്ഷീയമായ നാലു ഗോളുകൾക്ക്​ യുക്രെയ്നെ തകർത്ത് ഇംഗ്ലണ്ട്​ സെമിയിൽ

ലണ്ടൻ: കപ്പടിക്കുമെന്ന്​ പ്രതീക്ഷ നൽകിയ അതികായരിൽ പലരും വീഴുകയും ഇളമുറക്കാർ വാഴുകയും ചെയ്യുന്ന യൂറോയിൽ രാജപഥമേറി ഹാരി കെയ്​ൻ സംഘം. ക്വാർട്ടറിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക്​ യുക്രെയ്നെ തകർത്തുവിട്ട ഇംഗ്ലണ്ട്​ സെമിയിൽ ഡെൻമാർക്കിനെ നേരിടും.

പ്രീ ക്വാർട്ടറിൽ ജർമനിയെ നിശ്ശൂന്യമാക്കി പുതു കളിചരിതം കുറിച്ച ഇംഗ്ലീഷ്​ പട അതേ ആവേശം ബൂട്ടിൽ നിറച്ചാണ്​ ശനിയാഴ്​ചയും ഇറങ്ങിയത്​. ഓരോ മത്സരം കഴിയു​േ​ന്താറും പ്രകടന മികവ്​ ഇരട്ടിയാക്കുന്ന ടീമിനെതിരെ ഒരു ഘട്ടത്തിലും പിടിച്ചുനിൽക്കാനാവാതെ യുക്രെയ്​ൻ തരിപ്പണമാകുകയായിരുന്നു. ​ 

പഴയ ഫോമി​െൻറ നിഴലിലായ ഗ്രൂപ്​ ഘട്ടം പിന്നിട്ട്​ സടകുടഞ്ഞെഴുന്നേറ്റ ഹാരി കെയ്​ൻ ആക്രമണവുമായി ടീമിനെ നയിച്ചപ്പോൾ നാലാം മിനിറ്റിൽ തന്നെ ഗോൾ വീണു. റഹീം സ്​റ്റെർലിങ്​ നൽകിയ മനോഹര പാസിൽനിന്നായിരുന്നു ഗോളി​െൻറ പിറവി. എതിർഗോളിക്ക്​ അവസരമേതും നൽകാതെ കെയിൻ ലക്ഷ്യത്തിലെത്തിച്ചതോടെ കളി ചൂടുപിടിക്കുംമു​െമ്പ ഇംഗ്ലണ്ട്​ മുന്നിൽ. പിന്നെയും ഇംഗ്ലീഷ്​ പട നയിച്ച മൈതാനത്ത്​ അടുത്ത ഗോൾ എത്തുന്നത്​ ഹാരി മഗ്വയറുടെ തലയിൽനിന്ന്​. ലൂക്​ ഷാ എടുത്ത ഫ്രീ കിക്ക്​ ഗോളിലേക്ക്​ ഹെഡ്​ ചെയ്​തിടുകയായിരുന്നു. നാലു മിനിറ്റ്​ കഴിഞ്ഞ്​ ലൂക്​ ഷാ തന്നെ സൃഷ്​ടിച്ച അവസരം കെയിൻ ത​ലവെച്ച്​ ലീഡുയർത്തി. 62ാം മിനിറ്റിൽ ജോർഡൻ ഹെൻഡേഴ്​സൺ കരിയറിലെ ആദ്യ രാജ്യാന്തര ഗോളും കണ്ടെത്തി- അതോടെ, ഇംഗ്ലണ്ട്​ ലീഡ്​ നാലായി. കെയ്​നും സ്​റ്റെർലിങ്ങും ചേർന്ന്​ നടത്തിയ മുന്നേറ്റങ്ങൾ പിന്നെയും യുക്രെയ്​ൻ വല നിറക്കുമെന്ന്​ തോന്നിച്ചെങ്കിലും ഭാഗ്യം തുണയായി.

ഒരു ഗോൾ പോലും വഴങ്ങാതെ അവസാന നാലിലെത്തിയ ടീം എന്ന നേട്ടവും ഇതോടെ ഇംഗ്ലണ്ട്​ കുറിച്ചു. ഗ്രൂപ്​ ഘട്ടത്തിലും ഇതുവരെ പൂർത്തിയായ രണ്ടു നോക്കൗട്ട്​ മത്സരങ്ങളിലും ഒരു ഗോൾ പോലും ടീം വഴങ്ങിയിട്ടില്ല. ഡെന്മാർക്കിനെതിരെ സെമി പോരാട്ടം ബുധനാഴ്​ച ഇഷ്​ട മൈതാനമായ വെംബ്ലിയിലാണ്​. 

റിസർവ്​ ബെഞ്ചിൽ കരുത്തരേറെ പുറത്തിരിക്കുന്ന ഇംഗ്ലീഷ്​ സംഘം ഇത്തവണ ഇറ്റലിക്കൊപ്പം ഏറെ പ്രതീക്ഷ നൽകപ്പെടുന്ന ടീമാണ്​. പുതുതായി എത്തിയ ജെയ്​ഡൻ സാഞ്ചോ, ചെൽസി താരം മൗണ്ട്​, ലിവർപൂൾ നായകൻ ഹെൻഡേഴ്​സൺ, ആസ്​റ്റൺ വില്ല ഉപ നായകൻ ജാക്​ ഗ്രീലിഷ്​, സിറ്റിയുടെ ഫിൽ ഫോഡൻ തുടങ്ങിയവർ ഇറങ്ങിയും കയറിയും സൗത്​​ഗേറ്റിന്​ പ്രതീക്ഷ നൽകു​േമ്പാൾ സ്​റ്റെർലിങ്ങും കെയ്​നും റാഷ്​ഫോഡുമുൾപെടെ പതിവു നിര കൂടുതൽ കരുത്തു കാട്ടുകയുംചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more