1 GBP =
breaking news

ഷൂട്ടൗട്ടിലൂടെ ഇംഗ്ലണ്ട് ക്വാർട്ടറിൽ

ഷൂട്ടൗട്ടിലൂടെ ഇംഗ്ലണ്ട് ക്വാർട്ടറിൽ

മോസ്കോ: ​പെനാൽട്ടി ഷൂട്ടൗട്ട്​ വരെ ആവേശം നീണ്ടു നിന്ന മൽസരം കൊളംബിയയെ തകർത്ത്​ ഇംഗ്ലണ്ട്​ ക്വാർട്ടർ ​ഫൈനലിൽ. പെനാൽട്ടി ഷൂട്ടൗട്ടിലെ അഞ്ച്​ കിക്കുകളിൽ നാലെണ്ണം ഇംഗ്ലണ്ട്​ വലയിലെത്തിച്ചപ്പോൾ. മൂന്നെണ്ണം മാത്രമേ കൊളംബിയക്ക്​ വലയിലെത്തിക്കാനയുള്ളു. പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽക്കുന്നവരെന്ന ചരിത്രം ഇൗ മൽസരത്തിലുടെ ഇംഗ്ലണ്ട്​ തിരുത്തിക്കുറിച്ചു.

മൽസരത്തി​​​െൻറ ആദ്യ മിനുട്ട്​ മുതൽ ആക്രമിച്ച്​ കളിച്ചത്​ ഇംഗ്ലണ്ടായിരുന്നു. തുടർച്ചയായി എതിർഗോൾമുഖത്ത്​ അവസരങ്ങൾ കെയ്​നും കൂട്ടരും തുറന്നെടുത്തു. എന്നാൽ ഗോൾ മാത്രം അകന്നുനിന്നു. ഇതോടെ മൽസരത്തിലെ ഒന്നാം പകുതി ഗോൾരഹിതമായി. രണ്ടാം പകുതിയിലെ 57ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടിയിലുടെ ഇംഗ്ലണ്ട്​ മുന്നി​െലത്തി. ഇംഗ്ലണ്ട്​ മുന്നിലെത്തിയതോടെ കൊളംബിയ ആക്രമിച്ച്​ കളിക്കുകയായിരുന്നു. ഇംഗ്ലണ്ട്​ ഗോൾമുഖം വിറപ്പിക്കുന്ന ചില നീക്കങ്ങൾ കൊളംബിയ നടത്തി. ഇതിന്​ മൽസരത്തി​​​െൻറ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലെ മൂന്നാം മിനുട്ടിൽ ഫലമുണ്ടായി. യെരി മിനയുടെ ഗോളിലുടെ കൊളംബിയ ഒപ്പം പിടിച്ചു. പിന്നീട്​ എക്​സ്​ട്രാ ടൈമിലെ ആദ്യ പകുതിയിൽ കൊളംബിയയും രണ്ടാം പകുതിയിൽ ഇംഗ്ലണ്ടും കളിയിൽ ആധിപത്യം നേടി. എങ്കിലും ഗോൾ അകന്നതോടെ മൽസരം അനിവാര്യമായ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്​ നീണ്ടു.

ഇംഗ്ലണ്ടിനായി ഹെൻഡേഴ്​സൺ കിക്ക്​ പാഴാക്കിയപ്പോൾ കെയ്​ൻ, റാഷ്​ഫോർഡ്​, ട്രിപിയർ, ഡയർ എന്നിവർ ലക്ഷ്യം കണ്ട്​. കൊളംബിയുടെ രണ്ട്​ കിക്കുകൾ പാഴായതോടെ ഇംഗ്ലണ്ടിന്​ ജയവും ക്വാർട്ടറിലേക്കുള്ള ബെർത്തും

Post Your Comments Here ( Click here for malayalam )

Press Esc to close
show more