1 GBP = 103.12

ഇംഗ്ലണ്ടിന് 22 റൺസ് ലീഡ്; കോഹ്ലിക്ക് സെഞ്ചുറി

ഇംഗ്ലണ്ടിന് 22 റൺസ് ലീഡ്; കോഹ്ലിക്ക് സെഞ്ചുറി

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 13 റൺസിന്റെ ലീഡ് വഴങ്ങി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 287നെ പിന്തുടർന്ന് ഇന്ത്യ 274ന് എല്ലാവരും പുറത്തായി. ടീം തകർച്ചയെ നേരിട്ടപ്പോഴും നിശ്ചയദാർഢ്യത്തോടെ ബാറ്റ് ചെയ്ത ക്യാപ്റ്റൻ വിരാട് കോഹ്ലി 149 റൺസുമായി ടെസ്റ്റ് കരിയറിലെ 22ാം സെഞ്ചുറി സ്വന്തമാക്കി. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 9ന് ഒന്ന് എന്ന നിലയിലാണ്. അലസ്റ്റർ കുക്കിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. അശ്വിനാണ് വിക്കറ്റ്.

മത്സരം ഇന്ത്യ കൈവിടുന്നുവെന്ന് തോന്നിയ നിമിഷം മുതലാണ് കോഹ്‍ലി ക്യാപ്റ്റനൊത്ത പ്രകടനവുമായി കളം നിറഞ്ഞത്. 149 റൺസെടുത്ത കോഹ്‍ലിയെ റാഷിദ് പുറത്താക്കുകയായിരുന്നു. രണ്ടാം ദിനം ചായയ്ക്കു പിരിയുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. കോഹ്‍ലി 53 റൺസോടെയും രവിചന്ദ്രൻ അശ്വിൻ ആറു റൺസോടെയുമായിരുന്നു ക്രീസിൽ. തുടർബാറ്റിങ്ങിൽ അശ്വിന്റെയും മുഹമ്മദ് ഷമിയുടെയും വിക്കറ്റുകൾ ജെയിംസ് ആൻഡേഴ്സൺ വീഴ്ത്തി. സ്കോർ 54 ഓവറിൽ 182ന് എട്ട്. പിന്നീടാണ് വിരാട് കോഹ്‍ലി കത്തി കയറിയത്. ഇഷാന്ത് ശർമയെയും ഉമേഷ് യാദവിനെയും കൂട്ടുപിടിച്ച് കോഹ്‍ലി മുന്നേറി. 225 പന്ത് നേരിട്ട കോഹ്‍ലി 22 ബൗണ്ടറികളും ഒരു സിക്സുമാണ് അടിച്ചത്.

നാലു വിക്കറ്റ് വീഴ്ത്തിയ സാം കുറാൻ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ബെൻ സ്റ്റോക്സ്, ജെയിംസ് ആൻഡേഴ്സൺ, ആദിൽ റഷീദ് എന്നിവരാണ് ഇന്ത്യയെ തകർത്തത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 287 റൺസാണെടുത്തത്. ലഞ്ചിനുശേഷം തിരിച്ചെത്തിയ ഇന്ത്യയ്ക്ക് ഉപനായകൻ അജിങ്ക്യ രഹാനെ (34 പന്തിൽ 15), ദിനേഷ് കാർത്തിക് (നാലു പന്തിൽ പൂജ്യം), ഹാർദിക് പാണ്ഡ്യ (52 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രഹാനെ, കാർത്തിക് എന്നിവരെ ബെൻ സ്റ്റോക്സും ഹാർദിക് പാണ്ഡ്യയെ സാം കുറാനും പുറത്താക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more