1 GBP = 103.92
breaking news

വിജയ് മല്ല്യയുടെ സ്വത്തുക്കള്‍ എ​ൻ​ഫോ​ഴ്സ്മെന്റ് ഡ​യ​റ​ക്ട​റേ​റ്റ് കണ്ടുകെട്ടും

വിജയ് മല്ല്യയുടെ സ്വത്തുക്കള്‍ എ​ൻ​ഫോ​ഴ്സ്മെന്റ് ഡ​യ​റ​ക്ട​റേ​റ്റ് കണ്ടുകെട്ടും

 

ദില്ലി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിജയ് മല്ല്യയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. ഇതിന്റെ നടപടികള്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ എടുത്ത് ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്ല്യയെ നേരത്തെതന്നെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

വിജയ് മല്ല്യയുടെ കടങ്ങള്‍ മുഴുവന്‍ വീട്ടാനുള്ള ആസ്തി ഉണ്ടെന്നും അത് തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും മല്ല്യയുടെ യുബി കമ്പനി മാര്‍ച്ച് ഒന്‍പതിന് ബംഗളുരു ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. 12,400 കോടി രൂപയുടെ ആസ്തി ഉണ്ടെന്നും ആ തുക ഉപയോഗിച്ച് വായ്പകള്‍ മുഴുവന്‍ തിരിച്ചടയ്ക്കുമെന്നും കമ്പനി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ ബാങ്കുകളില്‍ 9000 കോടി രൂപയുടെ കടവുമായാണ് മല്ല്യ മുങ്ങിയത്. ഇന്ത്യയില്‍ വരാനും നിയമനടപടികള്‍ നേരിടാനും നിരവധി തവണ മല്ല്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണ് ചെയ്തത്. പിന്നീട് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.

മല്ല്യ ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്നും സിബിഐയും ആദായ നികുതി വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more