1 GBP = 104.08

അടുത്ത ശൈത്യത്തിന് മുൻപ് എനർജി ബിൽ വർദ്ധനവിൽ നിയന്ത്രണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എം പിമാർ

അടുത്ത ശൈത്യത്തിന് മുൻപ് എനർജി ബിൽ വർദ്ധനവിൽ നിയന്ത്രണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എം പിമാർ

ലണ്ടൻ: വൈദ്യുതി ഗ്യാസ് ബില്ലുകളിൽ എനർജി കമ്പനികൾ വർദ്ധനവ് വരുത്തുന്നത് യാതൊരു നിയന്ത്രണവുമില്ലാതെയാണ്. അടുത്ത ശൈത്യകാലത്തിന് മുൻപ് തന്നെ എനർജി ബിൽ വർദ്ധനവിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന് എം പിമാർ ആവശ്യപ്പെട്ടു. എനർജി രംഗത്ത് കമ്പനികൾ കടുത്ത മത്സരത്തിലാണെങ്കിലും പന്ത്രണ്ട് മില്യൺ ഉപഭോക്താക്കൾക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് എം പിമാർ പറയുന്നു. എനർജി കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിസിനെസ്സ് എനർജി ആൻഡ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി കമ്മിറ്റിയിലാണ് എം പിമാർ സംസാരിച്ചത്.

സർക്കാർ കമ്മിറ്റിയിൽ അവതരിപ്പിച്ച എനർജി ബില്ലിന്മേൽ നടന്ന ചർച്ചയിൽ രാജ്യത്തെ പ്രമുഖ ആറു ഊർജ്ജ ദാതാക്കളും സ്വന്തം നിലയിൽ വില വർധനയിൽ നിയന്ത്രണം കൊണ്ട് വരണമെന്ന് കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. കമ്പനികൾ കഴിഞ്ഞ വർഷവും വില വർദ്ധനവ് നടപ്പാക്കി പല താരിഫുകൾ നടപ്പാക്കി ഉപഭോക്താക്കളിൽ കൂടുതൽ ഭാരം അടിച്ചേൽപ്പിച്ചതായി കമ്മിറ്റി കണ്ടെത്തി. ഏകദേശം 300 പൗണ്ട് വരെ അധികം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നു.

എനർജി ബിൽ വർദ്ധനവിൽ നിയന്ത്രണം കൊണ്ട് വരണമെന്ന് കമ്മിറ്റി ചെയർമാൻ റേച്ചൽ റീവ്‌സും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more