1 GBP = 103.62
breaking news

എഡിന്‍ബറ മലയാളി സമാജത്തിന്റെ (EMS) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റില്‍ വിനോദ് – ടോണി സഖ്യം ജേതാക്കള്‍

എഡിന്‍ബറ മലയാളി സമാജത്തിന്റെ (EMS) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റില്‍ വിനോദ് – ടോണി സഖ്യം ജേതാക്കള്‍

എഡിന്‍ബറ മലയാളി സമാജത്തിന്റെ (EMS) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റില്‍ യുബിസി ഗ്ലാസ്‌ഗോയുടെ വിനോദ് – ടോണി സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുബിസിയുടെ തന്നെ ജ്യോതിസ്- പ്രവീണ്‍ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. അബെര്‍ഡീനില്‍ നിന്നുള്ള സോനു- വിനോയ് സഖ്യം മൂന്നാം സ്ഥാനം നേടി.
img_8160
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുപതില്‍ പരം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എഡിന്‍ബറ മലയാളി സമാജത്തിന്റെ പ്രസിഡന്റ് ചെറിയാന്‍ ജോണ്‍ മത്സരം ഉത്ഘാടനം ചെയ്തു. ജോര്‍ജ് മാണി നടുപ്പറമ്പിലിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി വളരെ കൃത്യതയോടെ പരാതികള്‍ ഇല്ലാതെ മത്സരം പൂര്‍ത്തിയാക്കി.ടീമുകളെ നാല് ഗ്രൂപ്പുകള്‍ ആയി തിരിച്ചായിരുന്നു മത്സരം നടത്തിയത്.
img_8161
ഉച്ചക്ക് ശേഷം ഒരു മണിക്ക് ആരംഭിച്ച മത്സരം വൈകുന്നേരം ആറ് മണിയോടെയാണ് സമാപിച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തെയും പോലെ തന്നെ ഈ വര്‍ഷവും ടൂര്‍ണമെന്റ്റ് വന്‍ വിജയമായിരുന്നെന്ന് സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. എഡിന്‍ ബറയിലെ ഡാന്ടെര്‍ ഹാള്‍ ലീഷര്‍ സെന്ററില്‍ ഈ വര്‍ഷത്തെ മത്സരം നടത്തപ്പെട്ടത്.
img_8158
img_8162

Post Your Comments Here ( Click here for malayalam )

Press Esc to close
show more