1 GBP = 103.33

പുതുമയേറിയതും വിശാലവുമായ സൗകര്യങ്ങളൊരുക്കി ആകാശ യാത്രയിൽ പുതുയുഗം കുറിച്ച്​ എമിറേറ്റ്​സ്​

പുതുമയേറിയതും വിശാലവുമായ സൗകര്യങ്ങളൊരുക്കി ആകാശ യാത്രയിൽ  പുതുയുഗം കുറിച്ച്​ എമിറേറ്റ്​സ്​

ദുബൈയുടെ വിമാനക്കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ വിമാനങ്ങളിൽ യാത്രക്കാർക്കായി തയാറാക്കിയ ഫസ്​റ്റ്​ ക്ലാസ് സ്യൂട്ട് ആണ്​​ ആദ്യ ദിനത്തിലെ ചർച്ചാവിഷയം. നീക്കാവുന്ന വാതിലും വിശാലമായ കിടക്കയും വിർച്വൽ വിൻഡോയും പൂർണ സ്വകാര്യതയും ഉൾപ്പെടുന്ന ഡിസൈനിനാണ്​ ഫസ്​റ്റ്​ ക്ലാസ് സ്യൂട്ട് എന്ന പുത്തൻ വിഭാഗം തയാറാക്കിയിരിക്കുന്നത്​.

ബെൻസ്​ എസ് ക്ലാസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്​ ഇതി​​െൻറ  നിർമ്മാണം. പുതിയ സ്യൂട്ടിൽ 40 സ്ക്വയർ ഫീറ്റ് സ്ഥലമാണ് യാത്രക്കാരനുണ്ടാവുക. പുതുമയുള്ള നിറവും വിശാലമായ ലതർ സീറ്റും ഒക്കെയായി ഇക്കണോമി, ബിസിനസ് ക്ലാസുകളിലെ കാബിനുകൾക്കും മാറ്റം വരുത്തി​. എല്ലാ കാബിനുകളിലും വിനോദത്തിനുള്ള അവസരമുണ്ട്​. പുതിയ തരം നടപ്പാതയും ശുചിമുറിയും ഉൾപ്പെടുത്തി.

ഡിസംബർ ഒന്നു മുതലായിരിക്കും ഇൗ വിമാനം സർവീസ് നടത്തുക.  ജനീവയിലേക്കും ബ്രസൽസിലേക്കുമായിരിക്കും ഇവ ആദ്യം പറക്കുക. കമ്പനി സ്വന്തമാക്കിയ നൂറാമത് എ 380, പുതിയ ബോയിങ് 777–300 ഇആർ, എമിറേറ്റ്സ് എക്​സിക്യൂട്ടീവ് എ 319, സിറെസ് എസ്ആർ 22, എംബറർ ഫെനം 100 ജെറ്റുകൾ തുടങ്ങിയവയും എമിറേറ്റ്​സ്​ പ്രദർശനത്തിന്​ എത്തിച്ചിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more