1 GBP = 103.70

സിംബാബ്‌വെ മുൻ വൈസ് പ്രസിഡന്റ് എമേഴ്‌സൺ നംഗാഗവ് നാളെ പ്രസിഡന്റായി അധികാരമേൽക്കും

സിംബാബ്‌വെ മുൻ വൈസ് പ്രസിഡന്റ് എമേഴ്‌സൺ നംഗാഗവ് നാളെ പ്രസിഡന്റായി അധികാരമേൽക്കും

ഹ​രാ​രെ: സിം​ബാ​ബ്​​വെ​യി​ൽ ഏ​റെ രാ​ഷ്​​ട്രീ​യ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കു​ശേ​ഷം മു​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ​മേ​ഴ്​​സ​ൺ നം​ഗാ​ഗ്​​വ, റോ​ബ​ർ​ട്ട്​ മു​ഗാ​ബെ​യു​ടെ പി​ൻ​ഗാ​മി​യാ​യി വെ​ള്ളി​യാ​ഴ്​​ച അ​ധി​കാ​ര​മേ​ൽ​ക്കും. അ​ദ്ദേ​ഹ​ത്തെ വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തു​നി​ന്ന്​ മു​ഗാ​ബെ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്ത്​ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന്​ സൈ​ന്യം ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തെ​ക്ക​ൻ ആ​​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ സൈ​നി​ക അ​ട്ടി​മ​റി അ​പൂ​ർ​വ​സം​ഭ​വ​മാ​ണ്. നം​ഗാ​ഗ്​​വ​യെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കു​ക​യാ​യി​രു​ന്നു സൈ​നി​ക മേ​ധാ​വി​ക​ളു​ടെ ല​ക്ഷ്യം. മു​ഗാ​ബെ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലു​മാ​ക്കി. രാ​ജി​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും ചെ​യ്​​തു. സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ൽ 37 വ​ർ​ഷ​ത്തെ അ​ധി​കാ​ര​ത്തി​നു ശേ​ഷം 93കാ​ര​നാ​യ മു​ഗാ​ബെ രാ​ജി​ക്ക്​ സ​ന്ന​ദ്ധ​നാ​വു​ക​യാ​യി​രു​ന്നു. പാ​ർ​ല​മ​െൻറ്​ അ​ദ്ദേ​ഹ​ത്തെ ഇം​പീ​ച്ച്​ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു രാ​ജി​പ്ര​ഖ്യാ​പ​നം. സു​ഗ​മ​മാ​യ അ​ധി​കാ​ര കൈ​മാ​റ്റ​മാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും രാ​ജി സ്വ​ന്തം തീ​രു​മാ​ന​മാ​ണെ​ന്നും മു​ഗാ​ബെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു.

ഒരുകാലത്ത്​ മുഗാബെയുടെ വിശ്വസ്​തനായിരുന്നു നംഗാഗ്​വ. ഭാര്യ ഗ്രേസിനെ പിൻഗാമിയാക്കാനുള്ള മുഗാബെയുടെ ശ്രമങ്ങളാണ്​ നംഗാഗ്​വയെ പുറത്താക്കുന്നതിലേക്ക്​ നയിച്ചത്​.2018 സെപ്​റ്റംബറിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നതുവരെ നംഗാഗ്​വ പ്രസിഡൻറാകുമെന്നും പാർട്ടിവൃത്തങ്ങൾ സൂചന നൽകി. വെള്ളിയാഴ്​ച അദ്ദേഹം അധികാരമേറ്റെടുക്കുമെന്ന്​ ദേശീയ ചാനലായ സിംബാബ്​വെ ബ്രോഡ്​കാസ്​റ്റിങ്​ കോർപറേഷനും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more