1 GBP = 103.25
breaking news

ഇഎംസിസിയുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതി; കൂടുതൽ രേഖകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്

ഇഎംസിസിയുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതി; കൂടുതൽ രേഖകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്

ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് അസന്റില്‍ വെച്ച് സര്‍ക്കാരുമായി ഒപ്പ് വെച്ച എംഒയുംപള്ളി പുറത്ത് നാലേക്കര്‍ ഭൂമി അനുവദിച്ചുള്ള രേഖയുമാണ് രമേശ് ചെന്നിത്തല പുറത്ത് വിട്ടത്.

സംഭവത്തില്‍ ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മയും വ്യവസായ മന്ത്രി ഇപി ജയരാജനും മുഖ്യമന്ത്രിയും പ്രതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ കള്ളം പിടിക്കപ്പെട്ടപ്പോള്‍ ഇപി ജയരാജന്റെ സമനില തെറ്റിയെന്നും പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more