1 GBP = 103.89
breaking news

‘ഇഎംസിസി കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റി’;സംസ്ഥാന സര്‍ക്കാരിനെതിരെ രാഹുല്‍

‘ഇഎംസിസി കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റി’;സംസ്ഥാന സര്‍ക്കാരിനെതിരെ രാഹുല്‍

കൊച്ചി: ഇഎംസിസി കരാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. അമേരിക്കൻ കമ്പനിയുമായി സർക്കാർ രഹസ്യമായി കരാർ ഒപ്പിട്ടു, അത് എന്തിനാണ്?, മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാൻ ചങ്കൂറ്റമില്ലാത്തതിനാലാണ് സർക്കാർ കരാർ രഹസ്യമാക്കിയത്. മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോൾ താൻ മോഷ്ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാർ പുറത്തുവന്നപ്പോൾ സർക്കാർ നിലപാട് മാറ്റിയതെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. വൈപ്പിനിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 

കേരളത്തിലെ ചെറുപ്പക്കാർ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനാംഗങ്ങൾക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി ലഭിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. ചെറുപ്പക്കാർക്കും പരിചയ സമ്പന്നർക്കും പ്രാധാന്യമുള്ള സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിലെ അംഗങ്ങൾ വിജയിച്ച് നിയമസഭയിലെത്തിയാൽ കേരളത്തിലെ വിവിധതരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്നും രാഹുൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more