1 GBP = 103.84
breaking news

നൃത്ത ക്ലാസ്സ് : എക്സിറ്റർ മലയാളിക്ക് ഒരു സ്വപ്നസാക്ഷാത്ക്കാരം….

നൃത്ത ക്ലാസ്സ് : എക്സിറ്റർ മലയാളിക്ക് ഒരു സ്വപ്നസാക്ഷാത്ക്കാരം….
വിൽസൺ  പുന്നോലി
എക്സിറ്റർ:-   മലയാളികളായ എക്സിറ്റർ നിവാസികളെ സംബന്ധിച്ച് മെയ് 11 വെള്ളിയാഴ്ച ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ദിനമായിരുന്നു. കാരണം സാംസ്കാരിക പാരമ്പര്യത്തിന്റെ പുകിൾപെറ്റ പാലക്കാട്ട് നിന്നും പ്രസിദ്ധ നർത്തകിയും അഭിനേത്രിയുമായ താരാ കല്യാണിന്റെയും കലാമണ്ഡലം പ്രേമ ലതയുടെയും ശിക്ഷണത്തിൽ ന്യത്തം അഭ്യസിച്ച പ്രസിദ്ധ നർത്തകി മാധുരി രാജേഷ് ; വളരെക്കാലമായി കാത്തിരുന്ന എക്സിറ്ററിലെ കുട്ടികൾക്കായി നൃത്തച്ചുവടുകൾ പറഞ്ഞ് കൊടുക്കുവാൻ തയ്യാറായി എന്നത് അവരെ സംബന്ധിച്ച് ഒരു മഹാ ഭാഗ്യം തന്നെ.
എക്സിറ്റർ മലയാളി അസോസിയേഷൻ (ഇമ) പ്രസിഡന്റ് ജോണി മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങിൽ അധ്യാപിക മാധുരിക്ക് ഗുരു ദക്ഷിണ നൽകി ആദ്യ ദിവസം നൃത്താ ഭ്യാസത്തിന് തുടക്കം കുറിച്ചത് 22 കുട്ടികളാണ്.
രണ്ട് വർഷമായി നടന്ന് വരുന്ന മലയാളം ക്ലാസ്സിനോടൊപ്പം നമ്മുടെ സംസ്കാരത്തിന്റെ ഉത്തമ മാതൃകയായ ഭാരതീയ നൃത്ത പരിശീലനവും കുട്ടികൾക്ക് തുടങ്ങുവാൻ സാധിച്ചത് ഇമയെ സംബന്ധിച്ചിടത്തോളം അഭിമാനമായ കാര്യമാണ്.  ഇത് കേവലം നൃത്ത പരിശീലനത്തിനുപരിയായി എക്സിറ്ററിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് ഒത്ത് ചേരാനും അങ്ങനെ സുദൃഡമായ സൗഹൃദ് ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ അവരുടെ വ്യക്തിത്വ വികസനംകൂടി ലക്ഷ്യം വയ്ക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.
ഇംഗ്ലണ്ടിൽ പല സ്ഥലങ്ങളിലായി ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിനെക്കുറിച്ച് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാറുള്ള മാധുരി എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ എച്ച് ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. ഭർത്താവ് രാജേഷ് ഇതേ യൂണിവേഴ്സിറ്റിയിൽ ലക്ചററാണ്.
കമിറ്റിയംഗങ്ങളായ ബിന്ദു സോജ്, ഡിറ്റാ ജുവൽ, ഷിബു സേവ്യർ, ബിജോയ് വർഗീസ്, സാബു എബ്രഹാം, ഷിജുമോൻ ചാക്കോ, സെബാസ്റ്റ്യൻ സ്കറിയാ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി,
വെള്ളിയാഴ്ചകളിൽ വൈകുന്നേരം 5 മണിക്ക് വുഡ് വാട്ടർ അക്കാദമി
 (EX 2 5 AW) ഹാളിൽ നടക്കുന്ന ഡാൻസ് ക്ലാസ്സിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർ കൺവീനർമാരെ ബന്ധപ്പെടുക:-
ബിജോയ് – O74O3780088
വിൽസൺ – O789163OO9O

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more