1 GBP = 103.96

സമയ നിഷ്ഠയ്ക്കു പ്രാധാന്യം നല്‍കി ഒരോണാഘോഷം ; ഇമയുടെ ഓണാഘോഷം വ്യത്യസ്തമാകുന്നത് ഇങ്ങിനെ….

സമയ നിഷ്ഠയ്ക്കു പ്രാധാന്യം നല്‍കി ഒരോണാഘോഷം ; ഇമയുടെ ഓണാഘോഷം വ്യത്യസ്തമാകുന്നത് ഇങ്ങിനെ….

നവീന്‍

എക്‌സിറ്റര്‍ : ഏതൊരു പരിപാടിയുടെയും വിജയത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്ന് അതിന്റെ കൃത്യമായ സമയ ഘടന തന്നെയാണ്. മലയാളി സമൂഹത്തിന്റെ പരിപാടികള്‍ ആകുമ്പോള്‍ സമയനിഷ്ഠ ഉണ്ടോ എന്ന് സംശയിച്ചാല്‍ അതില്‍ ആരെയും കുറ്റം പറയാന്‍ സാധിക്കില്ല കാരണം അത് മലയാളിയുടെ ശീലമാണ് എന്ന് പറയേണ്ടിവരും. ഇതിന് ഒരു മാറ്റം അനിവാര്യമെന്ന് എക്‌സിറ്റ്ര്‍ മലയാളി അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നു.

ഈ വര്‍ഷത്തെ ഇമയുടെ ഓണാഘോഷത്തില്‍ കലാപരിപാടികളുടെ മേന്മ പോലെ തന്നെ സമയ നിഷ്ഠയ്ക്കും പ്രാധാന്യം നല്‍കുന്നതായിരിക്കും എന്ന് സെക്രട്ടറി റോബി വര്‍ഗീസ് പറഞ്ഞു. ഈ മാസം പത്താം തീയതി ഞായറാഴ്ച രാവിലെ കൃത്യം 9.30ന് ഓണാഘോഷ പരിപാടിയുടെ ആരംഭമായ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതും തുടര്‍ന്നു നിശ്ചിത സമയക്രമത്തില്‍ മിഠായി പെറുക്കല്‍, കസേരകളി, ചാക്കിലോട്ടം തുടങ്ങി വിവിധ ഇനത്തില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ഇമയുടെ ഓണാഘോഷത്തിന്റെ പ്രധാന ഇനമായ വടംവലി മത്സരം കൃത്യം 12 മണിക്ക് നടത്തുന്നതും തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 2.45ന് ഓണത്തപ്പന് ചെണ്ട മേളവും താലപ്പൊലിയും ആര്‍പ്പുവിളികളും കൂടി സ്വീകരിച്ച് ആനയിക്കുന്നതും ആണ് . തുടര്‍ന്ന് മൂന്ന് മണിക്ക് പൊതുയോഗം ആരംഭിക്കുമെന്ന് റോബി പറഞ്ഞു. പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ആനീ ജോസഫ് സ്വാഗതവും ചെയര്‍മാന്‍ മോഹന്‍കുമാര്‍ ഓണ സന്ദേശവും നല്‍കുന്നതാണ്.

സമ്മേളനത്തില്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കുന്നതും കഴിഞ്ഞ ഒരു വര്‍ഷമായി ഇമ സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമാണ് . ട്രഷറര്‍ ജോയ് ജോണിന്റെ കൃതജ്ഞതയോടു കൂടി എക്‌സിറ്റര്‍ മലയാളികളുടെ ഓണാഘോഷപരിപാടികള്‍ കൃത്യം അഞ്ചുമണിക്ക് സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രോഗ്രാം കണ്‍വീനര്‍ ജോബി തോമസ് പറഞ്ഞു. പതിവുപോലെ ഈ വര്‍ഷത്തെയും ഓണാഘോഷ പരിപാടികള്‍ തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഡെവനിലെ മലയാളികള്‍ക്ക് വിഭവസമൃദ്ധമായ ഒരു വിരുന്നാക്കി മാറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കണ്‍വീനര്‍മാരായ ഷിബു സേവ്യറും ജോബി തോമസും ഉറപ്പുനല്‍കുന്നു.

Time and venue :

Sunday, 10th September 2017

9.30 AM to 5 PM

Magalen court school,

Victoria park road,

Exeter.

EX2 4NU

For more details;

Joby Thomas 07877734955

Shibu Xavier 07877840526

Roby Varghese 07427684828.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more