1 GBP = 104.13

നേഴ്‌സസ് ദിനത്തിൽ ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എക്സിറ്റർ മലയാളി അസ്സോസിയേഷന്റെ സ്നേഹോപഹാരം

നേഴ്‌സസ് ദിനത്തിൽ ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എക്സിറ്റർ മലയാളി അസ്സോസിയേഷന്റെ സ്നേഹോപഹാരം

സുധാകരൻ പാലാ

കോവിഡ് – 19 എന്ന മഹാമാരി ലോകമാകമാനം ഭീതിജനകമായി ദുരന്തം വിതക്കുമ്പോൾ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ദുരിതമുഖത്ത് രോഗികൾക്ക് ആവശ്യമായ പരിചരണവും അതിലുപരി സാന്ത്വനവുമേകുന്ന ആതുരശുശ്രൂഷ പ്രവർത്തകരുടെയും മറ്റ് അവശ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും പ്രവർത്തനങ്ങൾ വളരെയധികം മാതൃകാപരവും പ്രശംസനീയവുമാണ്. ഈയൊരു ദുരന്ത വേളയിൽ ഇമയുടെ അംഗങ്ങളായ കീ വർക്കേഴ്സ് ചെയ്യുന്ന ആത്മാർത്ഥതയ്ക്കും, കഠിനാദ്ധ്വാനത്തിനും, സേവനത്തിനും ഒരു ചെറിയ ഉപഹാരമെന്ന നിലയിൽ പ്രമുഖ റീട്ടെയിൽ വ്യാപാരികളായ മോറിസൺസിൻ്റെ വൗച്ചറുകൾ നൽകുവാൻ എക്സിറ്റർ മലയാളി അസ്സോസ്സിയേഷൻ്റെ (ഇമ) എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നു.

 

കൊറോണ വൈറസ് വ്യാപനത്തോടനുബന്ധിച്ചുണ്ടായ ലോക്ക്ഡൗണിൻ്റെ തുടക്കം മുതൽ തന്നെ ഇമയുടെ നേതൃത്വത്തിൽ അത്യാവശ്യ മരുന്നുകൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തും ക്വാറൻ്റൈനിൽ കഴിഞ്ഞവർക്ക് ആവശ്യമായ സാധനങ്ങൾ ഷോപ്പിംഗ് ചെയ്തു കൊടുത്തുകൊണ്ടും സമൂഹത്തോടൊപ്പം തോളോടു ചേർന്ന് നിന്നു ചെയ്ത സഹായങ്ങൾ മറ്റു സംഘടനകൾക്കും മാതൃകയായി മാറുകയുണ്ടായി. എക്സിറ്റർ കമ്മ്യൂണിറ്റി ടുഗതറിൻ്റെ (ECT ) നേതൃത്വത്തിൻ കൊറോണ ദുരിത ബാധിതർക്ക് ദിവസേന നൽകിയ ഭക്ഷണം അവരുടെ വീടുകളിൽ എത്തിക്കുവാനായി ഇമയുടെ ഭാരവാഹികൾ നടത്തിയ സ്തുത്യർഹസേവനം ദുരിതബാധിതർക്ക് ഏറെ ആശ്വാസം പകർന്നതതോടൊപ്പം എക്സീറ്ററിലെ മറ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളോടൊപ്പം ചെയ്ത ഈ വലിയ കാരുണ്യ പ്രവർത്തനം ഇമയ്ക്ക് മറ്റൊരു ചാരുതാർത്ഥ്യ നിമിഷമായി മാറി. കൂടാതെ കോവിഡ് – 19 നെ സംബന്ധിച്ച് പൊതുസമൂഹത്തിലുണ്ടായ സംശയങ്ങൾക്ക് മറുപടി നൽകാനായി ഇമയുടെ നേതൃത്വത്തിൽ എക്സിറ്ററിൽ തന്നെയുള്ള മലയാളി ഡോക്ടറുമാരുടെ സഹായം തേടുകയും അവർ ആവശ്യമായി എടുക്കേണ്ട മുൻകരുതലുകളും നിർദേശങ്ങളും അംഗങ്ങൾക്ക് നൽകി ഇമയുടെ പ്രവർത്തനങ്ങൾക്ക് പരിപൂർണ പിന്തുണ നൽകുകയുണ്ടായി. കൊറോണയുമായി ബന്ധപ്പെട്ട് അസ്സോസ്സിയേഷനിലെ അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി യുക്മയുമായി ചേർന്ന് ഇമയുടെ വോളണ്ടിയർ ഗ്രൂപ്പ് ഉണ്ടാക്കുകയും , കൂടാതെ ഗവൺമെൻറിൽ നിന്നും വരുന്ന പ്രധാന അറിയിപ്പുകളും നിർദേശങ്ങളും ഇമയുടെ fecebook, whats app ഗ്രൂപ്പുകളിലൂടെ ഉടൻ തന്നെ അംഗങ്ങളെ അറിയിക്കുകയും ചെയ്ത് ആവശ്യമായ സഹായങ്ങൾ ഏവർക്കും നൽകുന്നു. ചെയർമാൻ മോഹൻ കുമാർ, പ്രസിഡൻറ് ബിജോ തോമസ്, സെക്രട്ടറി ബിജോയി വർഗീസ്, ട്രഷറർ സോജ് ജയപ്രകാശ് എന്നിവർ ഉൾപ്പെട്ട കോവിഡ് – 19 വോളണ്ടിയർ ഗ്രൂപ്പിനെ മറ്റു കമ്മിറ്റി അംഗങ്ങളും ഇമയുടെ അംഗങ്ങളും ഒത്തൊരുമയോടെ സഹായിച്ചുകൊണ്ടിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more