1 GBP = 104.19
breaking news

എക്സിറ്റർ മലയാളി അസ്സോസ്സിയേഷന് പുതു നേതൃത്വം; ബിജോ തോമസ് പ്രസിഡൻ്റ്, ബിജോയ് വർഗീസ് സെക്രട്ടറി, സോജ് ജയപ്രകാശ് ട്രഷറർ

എക്സിറ്റർ മലയാളി അസ്സോസ്സിയേഷന് പുതു നേതൃത്വം; ബിജോ തോമസ് പ്രസിഡൻ്റ്, ബിജോയ് വർഗീസ് സെക്രട്ടറി, സോജ് ജയപ്രകാശ് ട്രഷറർ

സുധാകരൻ പാല

എക്സിറ്റർ മലയാളി അസ്സോസ്സിയേഷൻ്റെ (ഇമ) 2020-2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അമേരിക്ക ഹാളിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വാശിയേറിയ വോട്ടെടുപ്പിൽ ഇമയുടെ ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും അതിനു ശേഷം ബൽമണ്ട് ഹാളിൽ ബഹുമാനപ്പെട്ട ചെയർമാൻ ശ്രീ.മോഹൻ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ ഭരണസമിതി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബിജോ തോമസ് – പ്രസിഡൻ്റ്, ഡിറ്റാ ജ്യൂവൽ – വൈസ് പ്രസിഡൻ്റ്, ബിജോയ് .പി. വർഗീസ് – സെക്രട്ടറി, ജോബി തോമസ് – ജോയിൻ്റ് സെക്രട്ടറി, സോജ് ജയപ്രകാശ് – ട്രഷറർ, തെരേസാ സാബു – പ്രോഗ്രാം കോർഡിനേറ്റർ, ജോയി ജോൺ, റോബി വർഗീസ്, വിൽസൺ പുന്നോലിൽ, രാജേഷ് നായർ, ജിന്നി തോമസ്, ഷിബു സേവ്യർ, ജോമോൻ തോമസ്, സെബാസ്റ്റ്യൻ സ്കറിയ എന്നിവർ കമ്മിറ്റിയംഗങ്ങൾ.

മുൻ ഭരണ സമിതിയംഗങ്ങൾ അവരുടെ രണ്ടു വർഷക്കാലത്തെ പ്രവർത്തന നേട്ടങ്ങളെ മുൻനിർത്തി ഇലക്ഷനിൽ മത്സരിക്കുകയും അതിനെതിരെ മത്സര രംഗത്തുണ്ടായിരുന്ന പാനലിൽ നിന്നും വളരെ ശക്തമായ മത്സരം  ഉണ്ടാകുകയും ബഹുഭൂരിപക്ഷം അംഗങ്ങളും വോട്ടെടുപ്പിൽ  പങ്കെടുത്ത് മുൻ ഭരണ സമിതിയംഗങ്ങളെ വൻഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കുകയുണ്ടായി.

എക്സിറ്ററിലെ മലയാളി കളുടെ സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങളെ ലക്ഷ്യമാക്കി രൂപം കൊടുത്ത ഇമ കഴിഞ്ഞകാലങ്ങളിലെ പ്രവർത്തന മികവുകൊണ്ട് എല്ലാവരുടെയും പ്രശംസയേറ്റുവാങ്ങി മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. വളരെ വിപുലവും,വ്യത്യസ്തവുമായ പ്രവർത്തനങ്ങളുടെ ഭാഗമായി 2020-2021 ൽ Exeter Community Together (ECT) മായി കൂടുതൽ ചേർന്ന് പ്രവർത്തിക്കുവാനും, ലഭ്യമാകുന്ന ഫണ്ടുകൾ  കുട്ടികൾക്കും മുതിർന്നവർക്കും പ്രയോജനകരമായ പദ്ധതികൾക്കായി വിനിയോഗിച്ച്  മുന്നോട്ടു പോകുവാനും പുതുതായി എക്സിറ്ററിൽ എത്തിയ കുടുംബങ്ങളെ സംഘടനയിൽ അംഗങ്ങളാക്കി വളരെ ശക്തമായ രീതിയിൽ വരും കാലങ്ങളിൽ പ്രവർത്തിക്കുവാനും തീരുമാനമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more