1 GBP = 101.12

സംഗീത ഹാസ്യ സന്ധ്യയുമായി ന്യൂ ഈയര്‍ അടിച്ചു പൊളിക്കാന്‍ അവസരമൊരുക്കി എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍

സംഗീത ഹാസ്യ സന്ധ്യയുമായി ന്യൂ ഈയര്‍ അടിച്ചു പൊളിക്കാന്‍ അവസരമൊരുക്കി എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍

ബര്‍മിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഹാസ്യ സംഗീത സന്ധ്യയൊരുക്കി എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍.ന്യൂ ഈയര്‍ സന്ധ്യയില്‍ വോള്‍വര്‍ഹാംപ്ടനിലെ UKKCA ഹാളിലാണ് മലയാളികള്‍ക്കായി ചിരിയുടെയും സംഗീതത്തിന്റെയും വിസ്മയക്കാഴ്ച്ച അരങ്ങേറുക.വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന ഹാസ്യ സംഗീത നൃത്ത പരിപാടി മൂന്നു മണിക്കൂര്‍ നീളും.

കോമഡി സ്റ്റാര്‍ ഫെയിം നെല്‍സണ്‍,ജോബി പാല എന്നിവര്‍ നയിക്കുന്ന സംഘത്തില്‍ കലാഭവന്‍ ദിലീപ് ആക്ഷന്‍ ഹീറോ ബിജു നായിക അമൃത,അംബികാ മോഹന്‍,ദിലീപ് കൃഷ്ണന്‍,കലാഭവന്‍ മണി അപരന്‍ കൃഷ്ണകുമാര്‍,സ്റ്റാര്‍ സിങ്ങര്‍ വിജയി സുധീഷ്‌ തുടങ്ങി 13 അംഗ സംഘത്തോടൊപ്പം കേരളത്തില്‍ നിന്നുള്ള ഫെയറി സ്റ്റമ്പ് എന്ന ഡാന്‍സ് ഗ്രൂപ്പും കൂടി ചിരിയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിസ്മയക്കാഴ്ച്ചകള്‍ തീര്‍ക്കും.

VIP ഫാമിലി – 60 പൌണ്ട് ,VIP സിംഗിള്‍ 20 പൌണ്ട്, നോര്‍മല്‍ ഫാമിലി -40 പൌണ്ട്, സിംഗിള്‍-15 പൌണ്ട് എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

അടിപൊളിയായി പുതുവര്‍ഷം ആഘോഷിക്കുവാന്‍ ലഭിക്കുന്ന ഈ അസുലഭ വേളയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പരിപാടി നടക്കുന്ന വേദിയുടെ വിലാസം

UKKCA HALL ,
WOODCROSS LANE ,
WOLVERHAMPTON,
WV14 9BW

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപ്പറയുന്നവരെ ബന്ധപ്പെടുക

George Mathew 07951153258

Shijo Joseph 07958182362

Shibu Thomas 07863399032

Baiju Kuriakose 07903736235

Egnasious Pettayil 07872068392.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more