1 GBP = 103.12

ക്രോയ്ഡോണിനടുത്ത് കേറ്റർഹാമിൽ കോട്ടയം സ്വദേശിനി മലയാളി നേഴ്സ് മരണമടഞ്ഞു.

ക്രോയ്ഡോണിനടുത്ത് കേറ്റർഹാമിൽ കോട്ടയം സ്വദേശിനി മലയാളി നേഴ്സ് മരണമടഞ്ഞു.

ക്രോയ്ഡോൺ: ക്രോയ്ഡോണിനടുത്ത് കേട്ടർഹാമിൽ കോട്ടയം സ്വദേശിനിയായ മലയാളി നേഴ്സ് മരണമടഞ്ഞു. അർബുദ രോഗത്തെത്തുടർന്ന് പത്തു വർഷത്തോളമായി ചികിത്സയിലായിരുന്ന മലയാളി നേഴ്സ് എൽസി തോമസാണ് കേറ്റർഹാമിൽ നിര്യാതയായത്.

കോട്ടയം കൂടല്ലൂർ എറുമ്പിൽ കുടുംബാംഗമാണ്. കോട്ടയം കല്ലറ പീടികപ്പറമ്പിൽ തോമസ് എബ്രഹാം ആണ് ഭർത്താവ്. അതുൽ, അതുല്യ, അഖിൽ എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് നാട്ടിൽ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

എൽസി തോമസിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more