1 GBP = 103.16

യു കെ മലയാളികളുടെ മാതാവ് എൽസമ്മ ഡൊമിനിക് നാട്ടിൽ നിര്യാതയായി….

യു കെ മലയാളികളുടെ മാതാവ് എൽസമ്മ ഡൊമിനിക് നാട്ടിൽ നിര്യാതയായി….

ബേസിംഗ്‌സ്‌റ്റോക്കിൽ താമസിക്കുന്ന നിഷ ഷൈജു, റെഡ്‌ഡിങ്ങിൽ താമസിക്കുന്ന ലിൻഡ വിജു എന്നിവരുടെ മാതാവ്, കോഴിക്കോട് ജില്ലയിൽ, കൂമ്പാറ പുന്നക്കടവ് കുടിയിരിക്കൽ  ഡൊമിനിക്കിന്റെ ഭാര്യ എൽസമ്മ ഡൊമിനിക്ക് (71) നിര്യാതയായി. ഏതാനും നാളുകളായി ചികിത്സയിൽ ആയിരുന്ന മാതാവിനെ കാണുവാൻ നാട്ടിലെത്തിയ നിഷയും ലിൻഡയും മരണസമയത്ത്‌ അടുത്തുണ്ടായിരുന്നു.

ബേസിംഗ്‌സ്‌റ്റോക്ക്‌ മലയാളി അസോസിയേഷന്റെ മുൻകാല  സെക്രട്ടറിയും യുക്മ പ്രതിനിധിയും ആയിരുന്ന ഷൈജു കെ ജോസഫ് നല്ലൊരു ഫോട്ടോഗ്രാഫർ എന്ന നിലയിലും, ബേസിംഗ്‌സ്‌റ്റോക്ക് ചെണ്ടമേള സംഘാംഗം എന്ന നിലയിലും ശ്രദ്ധേയനാണ്. റെഡ്‌ഡിങ്ങിലെ സംഘടനാ കായിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ് വിജു തോമസ്.

ഏതാനും വർഷങ്ങൾക്ക് മുൻപ് മക്കളെ സന്ദർശിക്കുന്നതിനായി യു കെ യിൽ എത്തിയ സമയത്ത് ഷൈജുവിന്റെയും വിജുവിന്റെയും സുഹൃത്ത് വലയങ്ങളിൽ സുപരിചിതയായിരുന്നു മമ്മി. 
സംസ്ക്കാരം ഇന്ന് ശനിയാഴ്ച (29/5/21) കൂമ്പാറ ലിറ്റൽ ഫ്‌ളവർ ദേവാലയ സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നടത്തപ്പെടും.

മമ്മിയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, ബേസിംഗ് സ്റ്റോക്ക് ബറോ കൗൺറിലറും യുക്മ പി ആർ ഒയുമായ സജീഷ് ടോം, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് സാജു സ്റ്റീഫൻ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. മമ്മിയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more