1 GBP = 103.95

ലണ്ടനിൽ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നിന്നും ഒരു ഗ്ലാസ്സ് വൈൻ കഴിച്ച ഡോക്ടറെ നാല് വയസ്സുകാരി മകൾക്കൊപ്പം ദുബായ് ജയിലിൽ അടച്ചു

ലണ്ടനിൽ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നിന്നും ഒരു ഗ്ലാസ്സ് വൈൻ കഴിച്ച ഡോക്ടറെ നാല് വയസ്സുകാരി മകൾക്കൊപ്പം ദുബായ് ജയിലിൽ അടച്ചു

ലണ്ടൻ: ഇക്കഴിഞ്ഞ ജൂലൈ 13 ന് ലണ്ടനിൽ നിന്നും ദുബായിലേക്ക് സന്ദർശനത്തിനെത്തിയ ഡെന്റിസ്റ്റിനെയും നാല് വയസ്സുകാരിയായ മകളെയും ദുബായ് ഇമ്മിഗ്രെഷൻ അധികൃതർ ജയിലിലടച്ചത് മൂന്ന് ദിവസം. കെന്റിൽ നിന്നുള്ള എല്ലി ഹോൾമാൻ എന്ന നാല്പത്തിനാല് കാരിയായ ഡോക്ടർക്കും മകൾക്കുമാണ് ദുരനുഭവമുണ്ടായത്. മൂന്ന് ദിവസം കഴിഞ്ഞു ജയിൽ മോചിതയായ ഡോക്ടർക്ക് ശിക്ഷയായി ഒരു വർഷം തടവ് ലഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സന്ദർശക വിസയിലെത്തിയ എല്ലി ഹോൾമാന്റെ വിസ കാലാവധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് എയർപോർട്ടിൽ തടഞ്ഞത്. എന്നാൽ ഇതിന് മുൻപും താൻ ഇതേ വിസയിൽ സന്ദർശനം നടത്തിയതാണെന്നും കാലാവധി കഴിഞ്ഞിട്ടില്ലെന്നും വാദിച്ചെങ്കിലും, വിസക്ക് സിംഗിൾ എൻട്രി മാത്രമേ അനുവദനീയമായിട്ടുള്ളുവെന്ന് ഇമ്മിഗ്രെഷൻ ഓഫീസർ അറിയിച്ചു. എന്നാൽ പുതിയ ഒരു വിസ അനുവദിക്കണമെന്ന ഹോൾമാന്റെ ആവശ്യം അധികൃതർ നിരാകരിക്കുകയായിരുന്നു. മദ്യപിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ ഓഫീസർ അതിനെതിരെ കേസെടുക്കുകയായിരുന്നു. രാജ്യത്തെ നിയമനുസരിച്ച് സന്ദർശകർക്ക് മദ്യപിക്കാൻ അനുവാദമില്ലെന്ന നിയമം ഉണ്ടെന്ന് പറഞ്ഞാണ് കേസെടുത്തത്. തുടർന്ന് നാല് വയസ്സുകാരിയായ ബിബിക്കൊപ്പം സെല്ലിൽ അടയ്ക്കുകയായിരുന്നു. സെല്ലിൽ നരകയാതനയാണ് അനുഭവിച്ചതെന്ന് എല്ലി പറയുന്നു. കടുത്ത ചൂടുള്ള സെല്ലിൽ ടോയ്‌ലെറ്റ് സൗകര്യം പോലും ഇല്ലായിരുന്നുവെന്ന് എല്ലി പറയുന്നു. മകൾ ബിബിക്കൊപ്പം കടുത്ത യാതനായാണ് അനുഭവിക്കേണ്ടി വന്നത്. ഫോണും പാസ്‌പോർട്ടും പിടിച്ച് വച്ചതിനാൽ കെന്റിലുള്ള ഭർത്താവിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഇവർ പറയുന്നു.

മൂന്ന് ദിവസം കഴിഞ്ഞ പുറത്തിറങ്ങിയ എല്ലി ഇപ്പോഴും സുഹൃത്തുക്കളുടെ സഹായത്താൽ ദുബായിലാണ് കഴിയുന്നത്. പാസ്പോർട്ട് അധികൃതർ പിടിച്ച് വച്ചിരിക്കുന്നതിനാൽ നാട്ടിലേക്ക് പോകാനും കഴിയില്ല. എന്നാൽ കേസ് നടത്താനും മറ്റും ഇതിനകം തന്നെ മുപ്പതിനായിരത്തിലധികം പൗണ്ട് ചിലവാക്കിക്കഴിഞ്ഞു. കേസ് ജയിച്ചില്ലെങ്കിൽ ഒരു വർഷത്തോളം തടവ് അനുഭവിക്കേണ്ടി വരുമെന്ന ഭീതിയിലാണ് എല്ലി ഹോൾമാൻ. ദുബായിൽ മദ്യപിക്കുന്നതിന് ലൈസൻസ് നൽകിയിട്ടുള്ള ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും തടസ്സങ്ങളൊന്നുമില്ലാതിരിക്കെ എല്ലിക്കെതിരെ കേസെടുത്തത് നിയമവൃത്തങ്ങളിലും ആശ്ചര്യമുളവാക്കിയിരിക്കുകയാണ്. ദുബായുടെ തന്നെ എമിറേറ്റ്സ് വിമാനത്തിൽ ഭക്ഷണത്തോടൊപ്പം നൽകിയ ഒരു ഗ്ലാസ് വൈൻ കഴിച്ചതാണ് എല്ലിയുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more