1 GBP = 103.85

ദുബായിൽ കുടുങ്ങിയ ബ്രിട്ടീഷ് ഡോക്ടർക്ക് നാട്ടിലേക്ക് പോകാൻ അനുമതി; തുണയായത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ ഇടപെടൽ

ദുബായിൽ കുടുങ്ങിയ ബ്രിട്ടീഷ് ഡോക്ടർക്ക് നാട്ടിലേക്ക് പോകാൻ അനുമതി; തുണയായത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ ഇടപെടൽ

ദുബായ്: എമിറേറ്റ്സ് വിമാനത്തിൽ ദുബായ് സന്ദർശനത്തെത്തിയ ഡെന്റിസ്റ്റിനെയും നാല് വയസ്സ് മാത്രം പ്രായമുള്ള മകളെയുമാണ് ദുബായ് ഇമ്മിഗ്രെഷൻ അധികൃതർ തടഞ്ഞു വച്ച് ജയിലിലടച്ചത്. മൂന്ന് ദിവസത്തോളമാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഡോക്ടർക്കും മകൾക്കും ജയിലിൽ തങ്ങേണ്ടി വന്നത്. കെന്റിലെ സെവൻഓക്ക്‌സിൽ നിന്നുള്ള എല്ലി ഹോൾമാൻ ഇക്കഴിഞ്ഞ ജൂലായ് 13നാണ് ലണ്ടനിൽ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. സന്ദർശക വിസയിലെത്തിയ എല്ലി ഹോൾമാനെ ഇമിഗ്രഷൻ അധികൃതർ തടഞ്ഞു വയ്ക്കുകയായിരുന്നു. കാലാവധി കഴിയാത്ത സന്ദർശക വിസയിൽ ഇത് രണ്ടാം പ്രാവശ്യമാണ് എല്ലിയും മകളുമെത്തിയത്. എന്നാൽ അധികൃതർ ഇവരുടെ പ്രവേശനം തടയുകയായിരുന്നു.

ലണ്ടനിൽ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നിന്നും ഒരു ഗ്ലാസ്സ് വൈൻ കഴിച്ച ഡോക്ടറെ നാല് വയസ്സുകാരി മകൾക്കൊപ്പം ദുബായ് ജയിലിൽ അടച്ചു

ബ്രിട്ടീഷ് പൗരത്വമുള്ളതിനാൽ വീണ്ടുമൊരു സന്ദർശക വിസ അനുവദിക്കണമെന്ന ആവശ്യവും അധികൃതർ നിഷേധിച്ചു. അതേസമയം എല്ലി ഹോൾമാൻ മദ്യപിച്ചിരുന്നു എന്ന കാരണം പറഞ്ഞു ഇമിഗ്രെഷൻ ഉദ്യോഗസ്ഥൻ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ എമിറേറ്റ്സ് വിമാനത്തിൽ ഡിന്നറിനൊപ്പം നൽകിയ റെഡ് വൈൻ മാത്രമാണ് താൻ കഴിച്ചതെന്ന് പറഞ്ഞിട്ടും അധികൃതർ നാല് വയസ്സ് മാത്രമുള്ള കുട്ടിക്കൊപ്പം ജയിലേക്ക് മാറ്റുകയായിരുന്നു. സെല്ലിൽ നരകയാതനയാണ് അനുഭവിച്ചതെന്ന് എല്ലി പറയുന്നു. കടുത്ത ചൂടുള്ള സെല്ലിൽ ടോയ്‌ലെറ്റ് സൗകര്യം പോലും ഇല്ലായിരുന്നുവെന്ന് എല്ലി പറയുന്നു. മകൾ ബിബിക്കൊപ്പം കടുത്ത യാതനായാണ് അനുഭവിക്കേണ്ടി വന്നത്. ഫോണും പാസ്‌പോർട്ടും പിടിച്ച് വച്ചതിനാൽ കെന്റിലുള്ള ഭർത്താവിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഇവർ പറയുന്നു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞു പുറത്തിറങ്ങിയ എലിക്ക് പാസ്‌പോർട്ടും മറ്റ് രേഖകളും കിട്ടാത്തതിനാൽ നാട്ടിലേക്ക് പോകാനായില്ല. സുഹൃത്തുക്കൾക്കൊപ്പം ദുബായിൽ കഴിഞ്ഞ എല്ലി മുപ്പതിനായിരത്തിലധികം പൗണ്ടാണ് കേസിന്റെ ചിലവിലേക്കായി നൽകിയത്. ഇതിനിടയിലാണ് എല്ലിയുടെ ജീവിതകഥ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ അടക്കം വന്നത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ ഇടപെടലുകൾ മൂലം എല്ലി ഹോൾമാനു കേസിൽ നിന്ന് വിടുതൽ നല്കുകയായിരിക്കുന്നു. കേസിൽ വിടുതൽ നൽകുക മാത്രമല്ല, നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റും ദുബായ് ഭരണകൂടത്തിന്റെ വകയായി നൽകുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more