1 GBP = 102.92
breaking news

റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 മരണം; നിരവധി പേര്‍ക്ക് ഗുരുതരപരുക്ക്

റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 മരണം; നിരവധി പേര്‍ക്ക് ഗുരുതരപരുക്ക്

മുംബൈയ്ക്ക് സമീപത്തെ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനെയും സമീപത്തെ ലോവര്‍ പാരല്‍ സ്‌റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേല്‍പ്പാലത്തിലാണ് രാവിലെ 10.45 ഓടെ അപകടം നടന്നത്.

രാവിലെ മുംബൈയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകള്‍ കൂട്ടമായി പാലത്തില്‍ കയറുകയും തല്‍ഫലമായി തിക്കും തിരക്കുമുണ്ടാകുകയും ചെയ്തു. വളരെ ചെറിയ പാലമായതിനാല്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്.

തിരക്കിനിടെ പലരും നിലത്തു വീഴുകയായിരുന്നു. ചവിട്ടേറ്റായിരുന്നു പലരും മരിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം. ഓഫീസ് സമയമായതിനാല്‍ ആസമയത്ത് സ്‌റ്റേഷനില്‍ നല്ല തിരക്കുണ്ടായിരുന്നു. അതേസമയം, അപകടം ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more