മറിയാമ്മ ജോഷി
ഈശ്വരൻ പോലും നിന്റെ വിരൽത്തുമ്പിനെ നമിക്കുന്നു .
ഏകാന്തതയുടെ തുരുത്തിലേക്ക് വലിച്ചെറിയപ്പെട്ട വഴിയാത്രക്കാരാ നിന്നെ സുഖപ്പെടുത്തുന്ന ആത്മാവിന്റെ ലേപനവുമായി ഞാൻ കടന്നു വരാം!
സുഖപ്പെടുത്തുന്ന ദൈവത്തെ പരിചയപ്പെടുത്തുന്നതിനിടയിൽ ബൈബിളിലെ പണ്ഡിതൻ പൗലോശ്ലീഹാ ഒരിക്കൽ പറഞ്ഞു എനിക്കുമുണ്ട് ഒരു വിഷാദം. എന്റെ ഉള്ളിലും മുള്ളുണ്ട്. ഇത് കേട്ട ദൈവം പറഞ്ഞു നിന്റെ മുള്ളിലേക്ക് ഞാൻ എന്റെ കൃപയൊഴുക്കാം.
മുറിവുകളും വേദനകളുമില്ലാത്ത ഹൃദയമുണ്ടോ? അപരന്റെ മുറിവുകൾ വച്ച് കെട്ടുന്ന നിന്റെ വിരൽ തുമ്പുകൾക്കു പറയുവാൻ മരവിപ്പിന്റെ എത്രയെത്ര കഥകൾ. നിന്റെ വിരൽത്തുമ്പുകൾക്ക് പറയുവാൻ മരവിപ്പിന്റെ എത്രയെത്ര കഥകൾ. നിന്റെ ഉടലിലുമില്ലേ ചില മുറിവുകൾ. നീയൊരു ഡോക്ടറോ, നേഴ്സോ, തെറാപിസ്റ്റോ, കെയററോ എന്തെങ്കിലുമായിരിക്കാം. മുറിവുണക്കാൻ നെഞ്ചു പിളർന്നവൻ നൽകുന്ന തൈലം ആവശ്യമുണ്ടെന്ന് ചിലപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടില്ലേ!
ഹൃദയം കൊണ്ട് ഹൃദയങ്ങളെ തൊട്ട് ഇതിനോടകം ഗ്രേറ്റ് ബ്രിട്ടന്റെ ഹൃദയത്തിന്റെ ഭാഗമായി മാറിയ നമ്മുടെ ആത്മീയ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം ദൈവത്തിന്റെ അനുഗ്രഹീത പ്രവാചകൻ റെജി കൊട്ടാരം, പ്രശസ്ത സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂർ, ഫാദർ അനിൽ തോമസ്, മെഡിക്കൽ മിഷൻ ടീമിലെ പ്രശസ്തരായ ഡോ. തെരേസ (യുഎസ്എ), ബാബു ചാക്കോ (പിടി, യുഎസ്എ) , ജോജി (ആര്എംപി- യുഎസ്എ), ജെറിൻ (ആർആർട്ടി – യുഎസ്എ), മനീഷ് (എസ്എൻ – യുകെ), റിങ്കു (എപിഎം) എന്നിവർ ചേർന്ന് ധ്യാനം നയിക്കുന്നു.
തീയതി : മെയ് 25 , വൈകുന്നേരം 2 മണിക്ക് ആരംഭിച്ചു 28 നു 1 മണിക്ക് അവസാനിക്കുന്നു.
അഡ്രസ്:
CEFEN LEA PARK
NEWTON WALES
SY16 4AJ
രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
click on malayalam character to switch languages