1 GBP = 104.17

യൂറോപ്പിൽ എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു, മൂന്ന് പേര്‍ കൊല്ലപ്പെട്ടു

യൂറോപ്പിൽ  എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു, മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പാരീസ്: യൂറോപ്പിലാകമാനം എലിനോർ കൊടുങ്കാറ്റ് ഭീതി വിതക്കുകയാണ്. ഫ്രാന്‍സില്‍ കനത്ത നാശം വിതച്ച് വിവിധ മേഖലകളില്‍ ശക്തമായ മഴയ്‌ക്കൊപ്പം എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞു വീശുന്നു. ചുഴലിക്കാറ്റില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് പേരുടെ നില ഗുരുതരമാണ്. ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നദികള്‍ കരകവിഞ്ഞൊഴുകുകയാണെുന്നും വിവരങ്ങളുണ്ട്.

സ്‌പെയിനിൽ രണ്ടുപേർ മരിച്ചു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ജർമ്മനിയിൽ പല സ്ഥലങ്ങളിലും ഗതാഗതം പാടെ നിലച്ചിട്ടുണ്ട്. സ്വിറ്റ്സർലാൻഡിൽ പതിനാലായിരത്തോളം വീടുകളിൽ വൈദ്യുതിബന്ധം വിശ്ചേദിക്കപ്പെട്ടിട്ടുണ്ട്.

യൂറോപ്പിലാകെ 210,000ലേറെ വീടുകളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more