1 GBP = 104.08

ഇന്ത്യയുടെ സോഷ്യൽ മീഡിയ ആപ്പ്; ‘എലിമെന്റ്സ്’ അവതരിപ്പിച്ച് ഉപരാഷ്ട്രപതി

ഇന്ത്യയുടെ സോഷ്യൽ മീഡിയ ആപ്പ്; ‘എലിമെന്റ്സ്’ അവതരിപ്പിച്ച് ഉപരാഷ്ട്രപതി

ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക സോഷ്യൽ മീഡിയ സൂപ്പർ ആപ്പ് എന്ന അവകാശവാദവുമായി പുതിയ സോഷ്യൽ മീഡിയ ആപ്പ്. വൈസ് പ്രസിഡൻ്റ് വെങ്കയ്യ നായുഡു ആണ് ആപ്പ് അവതരിപ്പിച്ചത്. ശ്രീ ശ്രീ രവിശങ്കറിൻ്റെ ആർട്ട് ഓഫ് ലിവിംഗ് വളണ്ടിയർമാരും ആയിരത്തിലധികം ഐടി വിദഗ്ധരും ചേർന്നാണ് ആപ്പ് നിർമ്മിച്ചത്.

“ഇന്ത്യ ഒരു ഐടി പവർഹൗസാണ്. ലോകത്തിലെ ഏറ്റവും മികച്ച ഐടി വിദഗ്ധരിൽ ചിലർ രാജ്യത്തുണ്ട്. ഇത്ര മികച്ച ആളുകൾ ഉള്ളതുകൊണ്ട് തന്നെ ഭാവിയിലും ഇത്തരം പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാവട്ടെ”- ആപ്പ് അവതരിപ്പിച്ചു കൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു.

എട്ട് ഇന്ത്യന്‍ ഭാഷകളില്‍ എലിമെന്റ്‌സ് ലഭ്യമാണ്. ഫെയ്‌സ്ബുക്ക് മാതൃകയിലുള്ള സോഷ്യല്‍ മീഡിയ ഫീഡും ചാറ്റ് സൗകര്യവും ആപ്പിന്റെ പ്രത്യേകതകളില്‍പ്പെടും. ഉപയോക്താക്കള്‍ക്ക് ഓഡിയോ, വീഡിയോ കോള്‍ സൗകര്യവും എലിമെന്റ്‌സ് ആപ്പ് ഉറപ്പുവരുത്തുന്നുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എലിമെന്റ്‌സ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറമെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭിക്കും. സുമേരു സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സാണ് ആപ്പിന്റെ സൃഷ്ടാക്കള്‍. ഇത് സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും എല്ലാ സെർവറുകളും ഇന്ത്യയ്ക്കുള്ളിൽ ഹോസ്റ്റുചെയ്യുന്നുവെന്നും അപ്ലിക്കേഷൻ പറയുന്നു.

ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുക, മാനവ വിഭവശേഷി സമ്പുഷ്ടമാക്കുക, ശക്തമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കുക എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശേഷിയിലേക്ക് ഒരു പുതിയ ഉത്തേജനം നൽകുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

നേരത്തെ, രാജ്യത്ത് പ്രചാരമേറിയ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്‌ടോക്ക്, ഹെലോ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്ക് വിലക്കു വീണത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more