1 GBP = 103.14

നിരത്ത് നിറയാൻ ഇലക്ട്രിക് ബസുകൾ; പ്രതീക്ഷയോടെ കെഎസ്ആർടിസി

നിരത്ത് നിറയാൻ ഇലക്ട്രിക് ബസുകൾ; പ്രതീക്ഷയോടെ കെഎസ്ആർടിസി

ഡീസൽ വില വർദ്ധനവ് ഏൽപ്പിക്കുന്ന ആഘാതം കെഎസ്ആർടിസിയുടെ പ്രതിസന്ധി ആഴത്തിലാക്കുന്നു. ഈ സാഹചര്യത്തിൽ ഇലക്ട്രിക്-സിഎൻജി ബസുകളാണ് കോർപറേഷൻ പരിഗണിക്കുന്നത്. ഇതിന്‍റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്നതിന് ചൈനീസ് കമ്പനിയായ ബി വൈ ഡിയുമായി കെഎസ്ആർടിസി ധാരണയിലെത്തി. സിഎംഡി ടോമിൻ ജെ തച്ചങ്കരിയാണ് കരാറിൽ ഒപ്പിട്ടത്. ബസ് വാങ്ങുന്നത് നഷ്ടമായതിനാൽ വാടകയ്ക്ക് എടുത്താണ് ബസ് ഓടിക്കുന്നത്. ബസ് ഓടിക്കുന്നതിനുള്ള വൈദ്യുതിയും കണ്ടക്ടറും കെഎസ്ആർടിസി നൽകും. ഡ്രൈവറും ബസും കമ്പനി നൽകണം. കിലോമീറ്റർ അടിസ്ഥാനത്തിൽ ലഭിക്കുന്ന വരുമാന പരീക്ഷണം വിജയകരമായാൽ ഉടനടി 300 ബസുകൾ കൂടി വാടകയ്ക്ക് എടുത്ത് ഓടിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

കെഎസ്ആർടിസി ഓടിക്കുന്ന ഇലക്ട്രിക് ബസിന്‍റെ പ്രത്യേകതകൾ

– 40 പുഷ്ബാക്ക് സീറ്റുകൾ

– സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ

– ബസ് യാത്രയുടെ തൽസമയവിവരങ്ങൾ ലഭ്യമാക്കാൻ ജിപിഎസ് സംവിധാനം

– മ്യൂസിക് സിസ്റ്റം ഉൾപ്പടെയുള്ള വിനോദസംവിധാനങ്ങൾ

– നാലു മണിക്കൂർ ചാർജ് ചെയ്താൽ 360 കിലോമീറ്റർ ഓടും

– പരീക്ഷണ സർവ്വീസ് ജൂൺ 18 മുതൽ 15 ദിവസത്തേക്ക്

– തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ തെരഞ്ഞെടുത്ത റൂട്ടുകളിൽ

– അഞ്ച് ദിവസം വീതം ഓരോ നഗരങ്ങളിലും ഇലക്ട്രിക് ബസ് ഓടും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more