1 GBP = 103.12

‘ആറ് കോര്‍പ്പറേഷനിലും എല്‍ഡിഎഫ്, നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണതുടര്‍ച്ച’; ഇടത് മുന്നേറ്റമെന്ന് വിജയരാഘവന്‍

‘ആറ് കോര്‍പ്പറേഷനിലും എല്‍ഡിഎഫ്, നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണതുടര്‍ച്ച’; ഇടത് മുന്നേറ്റമെന്ന് വിജയരാഘവന്‍

ആറ് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫിനാണ് വിജയസാധ്യതയെന്ന് കണ്‍വീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍. എല്‍ഡിഎഫിന്റെ ശരികളെ കേരളം അംഗീരകരിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിലെ നേതൃപക്ഷം കോളത്തിലായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവയാണ് ആറ് കോര്‍പ്പറേഷനുകള്‍.

കഴിഞ്ഞ തവണ ഏഴ് വീതം പഞ്ചായത്തുകളാണ് എല്‍ഡിഎഫും യുഡിഎഫും നേടിയത്. ഇത്തവണം അതിലും ലീഡ് ചെയ്യുമെന്ന് വിജയരാഘവന്‍ പറഞ്ഞു.
‘മുനിസിപ്പാലിറ്റികള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും ഇടതിന് മേല്‍കൈ ഉണ്ടാവും. മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംഭവിക്കാന്‍ പോവുന്ന എല്‍ഡിഎഫ് ഭരണതുടര്‍ച്ചയുടെ അടിസ്ഥാന ശിലയായി ജനവിധി മാറുമെന്നും വിജയരാഘവന്‍ പറഞ്ഞു.

ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധരാഷ്ട്രീയത്തെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അവര്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന രോക്ഷാഗ്നായിലാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. ബിജെപിയെ വോട്ടര്‍മാര്‍ പോടെ നിരാകരിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി-കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി എന്ന വര്‍ഗീയ മുന്നണിയെ സമൂഹ മുഖ്യധാരയുടെ രാഷ്ട്രീയകാഴ്ച്ചപ്പാടാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്. യുഡിഎഫ് പ്രകടനപത്രികയില്‍ ബിജെപിക്കെതിരെ ഒരുവാക്ക് പോലുമില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more