1 GBP = 103.97
breaking news

അബർഡീൻ നിവാസി മലയാളി നാട്ടിൽ ചികിത്സയിലിരിക്കെ നിര്യാതനായി… എൽദോസ് കുഞ്ഞിൻ്റെ വേർപാടിൽ ദു:ഖത്തോടെ മലയാളി സമൂഹം….

അബർഡീൻ നിവാസി മലയാളി നാട്ടിൽ ചികിത്സയിലിരിക്കെ നിര്യാതനായി… എൽദോസ് കുഞ്ഞിൻ്റെ വേർപാടിൽ ദു:ഖത്തോടെ മലയാളി സമൂഹം….

അബർഡീൻ :-  അബർഡീൻ നിവാസിയും നാട്ടിൽ കോതമംഗലം സ്വദേശിയുമായ എൽദോസ് കുഞ്ഞ് (42) നാട്ടിൽ നിര്യാതനായി. നാട്ടിൽ കുടുംബസമേതം ചികിത്സക്കായി പോയിരിക്കുകയായിരുന്നു. എന്നാൽ ചികിത്സ തുടരുന്നതിനാൽ ഭാര്യയും മകളുംം തിരികെ എത്തിയിരുന്നു. 

ലീനയാണ് ഭാര്യ. ഏക മകൾ ജിയ. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

എൽദോസിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ്ൺ ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അബർഡീൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് നിമ്മി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more