1 GBP = 103.16

ഹെയിൽഷാമിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. തുടർ മരണത്തിന്റെ ഞെട്ടലിൽ മലയാളി സമൂഹം

ഹെയിൽഷാമിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. തുടർ മരണത്തിന്റെ ഞെട്ടലിൽ മലയാളി സമൂഹം

ഈസ്റ്റ് ബോൺ : ഓക്സ്ഫോഡിൽ നിന്നുള്ള സാമുവേൽ വർഗീസിന്റെ മരണവർത്ത ആയിരുന്നു ഇന്നലെ എങ്കിൽ പതിവുപോലെ തുടർമരണത്തിന്റെ വാർത്തയുമായാണ് യു കെ യിലെ മലയാളികൾ ഇന്നത്തെ പ്രഭാതത്തെ വരവേറ്റത്. എൽദോസ് പോൾഎന്ന ഹെയിൽസ് ഹാമിലെ പൊതുപ്രവർത്തകനായ മുപ്പത്തെട്ടുകാരനാണ് കോൺക്വസ്റ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ രാത്രിയിൽ മരണത്തിന് കീഴ്പെട്ടതു.
പൂർണ്ണ ആരോഗ്യവാനായിരുന്ന എൽദോസിനെ കുറച്ചു ദിവസങ്ങൾക്കു മുൻപ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്ക് ശേഷം രണ്ടു ദിവസം മുൻപ് ഡിസ്ചാർജ് ആയി വീട്ടിൽ വിശ്രമിക്കുകയായിരുന്ന എൽദോസിനെ ഇന്നലെ വൈകിട്ട് വയറു വേദന മൂലം ഈസ്റ് ബോൺ ആശുപത്രിയിലെ ആക്സിഡന്റ് ആൻഡ് എമെർജൻസിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്നും ഉടെൻതന്നെ കോൺക്വസ്റ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റിയിരുന്നു.

പെരുമ്പാവൂർ പുല്ലുവഴി ആയത്തുകുടി തോമസ് ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകനാണ് എൽദോസ്. അനുപമ ആണ് ഭാര്യ. ആറു വയസുകാരി എലിസബത്ത് , രണ്ടു വയസുകാരി സാമന്ത എന്നിവർ മക്കളാണ്. അവിശ്വസനീയമായ എൽദോസിന്റെ മരണത്തിൽ ഞടുക്കം മാറാതെ നിൽക്കുകയാണ് ഹെയ്ൽസിലും സമീപ പ്രദേശങ്ങളിലും ഉള്ള എൽദോസിന്റെ സുഹൃത്തുക്കളും നാട്ടുകാരും.

എൽദോസിന്റെ വേർപാടിൽ യുക്മ ദേശീയ പ്രസിഡന്റ് ശ്രീ മാമൻ ഫിലിപ്പ്, ദേശീയ സെക്രട്ടറി ശ്രീ റോജിമോൻ വർഗീസ് എന്നിവർ അനുശോചനം അറിയിച്ചു. പ്രിയ സുഹൃത്തിന്റെ വേർപാടിന്റെ ഞെട്ടലിൽ നിന്നും വിമുക്തമാകാത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മലയാളി സമൂ ഹത്തിന്റെയും ദുഃഖത്തിൽ യുക്മാ ന്യൂസും പങ്കുചേരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more