1 GBP = 94.38

വ്രതശുദ്ധിയുടെ നാളുകൾക്ക് വിട, എല്ലാവർക്കും ചെറിയപെരുന്നാൾ ആശംസകൾ…

വ്രതശുദ്ധിയുടെ നാളുകൾക്ക് വിട, എല്ലാവർക്കും ചെറിയപെരുന്നാൾ ആശംസകൾ…

നീണ്ട ഒരുമാസക്കാലത്തെ വ്രതത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് ചെറിയ പെരുന്നാൾ ആഗതമായിരിക്കുകയാണ്. റംസാൻ പരിസമാപ്തിയെന്നോണം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ദൈവമാഹാത്മ്യം വിളിച്ചോതിയുള്ള തക്ബീർ ധ്വനികളാൽ ധന്യമാകുന്ന പകലുകൾ. എന്നാൽ ഇത്തവണത്തെ പെരുന്നാളുകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊറോണവൈറസ് ലോകത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. രാജ്യം ലോക്ക് ഡൌൺ ആയത് കൊണ്ട് തന്നെ എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് കൊണ്ടാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷിക്കുന്നത്. പുതു വസ്ത്രത്തിന്റെ മണമില്ലാത്ത ഒരു ചെറുപെരുന്നാൾ കൂടി നമ്മിലേക്ക് ആഗതമായിരിക്കുകായാണ്

അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ പെരുന്നാൾ സമ്മാനിക്കുന്നത്​.​ കുടുംബ വീടുകളിലും സുഹൃത്തുക്കളെ സന്ദർശിച്ചും ബന്ധും പുതുക്കുന്നതായിരുന്നു പെരുന്നാൾ എങ്കിൽ ഇത്തവണത്തെ പെരുന്നാൾ വീടുകളിൽ തന്നെയാണ്. ഏവർക്കും യുക്മ ന്യൂസിന്റെ ഈദ് മുബാറക്…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more