1 GBP = 103.73
breaking news

ഇൗ​ജി​പ്​​തി​ൽ​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ തു​ട​ങ്ങി

ഇൗ​ജി​പ്​​തി​ൽ​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ തു​ട​ങ്ങി

കൈ​റോ: പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച്​ ​ ഇൗ​ജി​പ്​​തി​ൽ വോ​െ​ട്ട​ടു​പ്പ്​ തു​ട​ങ്ങി. രാ​വി​ലെ ഒ​മ്പ​തി​ന്​ തു​ട​ങ്ങി​യ വോ​െ​ട്ട​ടു​പ്പ്​ വൈ​കീ​ട്ട്​ ഒ​മ്പ​തു​ വ​രെ നീ​ണ്ടു. ചി​ല പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ​ക്കു​ മു​ന്നി​ൽ സീ​സി​യു​ടെ ചി​ത്ര​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യും അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യും അ​നു​യാ​യി​ക​ൾ അ​ണി​നി​ര​ന്നു.

ഇൗ​മാ​സം​ 26, 27, 28 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റു​ കോ​ടി ജ​ന​ങ്ങ​ളാ​ണ്​ പോ​ളി​ങ്​ ബൂ​ത്തി​ലെ​ത്തു​ക. 13,687 കേ​​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വോ​െ​ട്ട​ടു​പ്പ്​ നി​യ​ന്ത്രി​ക്കാ​ൻ 18,678 ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ സ​ജ്ജ​രാ​യി​രി​ക്കു​ന്ന​ത്. ഫ​ലം ഏ​പ്രി​ൽ ര​ണ്ടി​ന്​ പു​റ​ത്തു​വി​ടും. സീ​സി അ​തി​രാ​വി​ലെ​ത​ന്നെ ഹെ​ലി​യോ പോ​ളി​സി​ലെ ​ കേ​ന്ദ്ര​ത്തി​ലെ​ത്തി വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
പ്ര​ധാ​ന​മ​ന്ത്രി ശ​രീ​ഫ്​ ഇ​സ്​​മ​ഇൗ​ൽ, മ​റ്റു​ മ​ന്ത്രി​മാ​ർ, ജ​ഡ്​​ജി​മാ​ർ, ഉ​ദ്യോ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ​വ​രും വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളോ​ട്​ വോ​ട്ട്​ ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട ശ​രീ​ഫ്​ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ടെ നാ​ലു​ വ​ർ​ഷ​ങ്ങ​ളാ​ണ്​ വ​രാ​ൻ പോ​കു​ന്ന​തെ​ന്ന്​ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു.

രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ്​ മു​ർ​സി​യെ അ​ട്ടി​മ​റി​ച്ച്​ അ​ധി​കാ​ര​ത്തി​ലേ​റി​യ സീ​സി​ക്ക്​ അ​വ​സാ​ന നി​മി​ഷം മാ​ത്ര​മാ​ണ്​ പേ​രി​നെ​ങ്കി​ലും ഒ​രു എ​തി​രാ​ളി​യെ കി​ട്ടി​യ​ത്. സ്വ​ന്തം പാ​ള​യ​ത്തി​ൽ​നി​ന്നു​ത​ന്നെ​യു​ള്ള മു​സ്​​ത​ഫ മൂ​സ​യാ​ണ്​ അ​പ്ര​സ​ക്​​ത​നാ​യ ആ ​എ​തി​രാ​ളി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രാ​ജ്യ​ത്താ​ക​മാ​നം പൊ​ലീ​സും സൈ​ന്യ​വും നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ അ​ധി​കാ​രി​ക​ൾ​ക്ക്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more