1 GBP =
breaking news

വിഥിൻഷോ വാഹനാപകടം; പോൾ ജോണിന്റെ മരണത്തിന് കാരണക്കാരനായ 89കാരന് ജയിൽ വാസം ഉറപ്പ്

വിഥിൻഷോ വാഹനാപകടം; പോൾ ജോണിന്റെ മരണത്തിന് കാരണക്കാരനായ 89കാരന് ജയിൽ വാസം ഉറപ്പ്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ കഴിഞ്ഞ മാർച്ച് 14ന് നടന്ന വാഹനാപകടത്തിൽ മലയാളിയായ പോൾ ജോൺ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരനായ 89കാരനായ എഡ്‌വേർഡ് വാലൻ മാഞ്ചസ്റ്റർ ക്രൗൺ കോർട്ടിൽ കുറ്റങ്ങൾ ഏറ്റു പറഞ്ഞു. കോടതി അടുത്ത മാസം ഇദ്ദേഹത്തിന് ശിക്ഷ വിധിക്കും.

മാർച്ച് പതിനാലിന് രാവിലെ കുട്ടികളെ സ്‌കൂളിൽ വിടാൻ പോയ സമയത്താണ് വുഡ് ഹൌസ് ലൈനിൽ വച്ച് അലക്ഷ്യമായി വണ്ടിയോടിച്ച എഡ്വേർഡിന്റെ കിയuu kപിക്കാന്റോ പോളിനെ ഇടിക്കുന്നത്. മകൾ ആഞ്ചലയെ തള്ളി മാറ്റി നാല്പത്തിയേഴുകാരനായ പോൾ ജോൺ അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പോൾ ജോൺ രണ്ടു ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. പോളിന്റെ മകൾ ആഞ്ചല തലനാരിഴ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്നും uuരക്ഷപ്പെട്ടത്. സ്റ്റെഫാനി കെന്റൽ എന്ന മറ്റൊരു സ്ത്രീക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

അലക്ഷ്യമായി വണ്ടിയോടിച്ച് ഒരാളുടെ മരണത്തിന് കാരണമായതും, മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റതുമായ രണ്ടു ചാർജുകളാണ് എഡ്‌വേർഡ് വലനെതിരെ ചുമത്തിയിട്ടുള്ളത്. നിരുപാധിക ജാമ്യത്തിൽ വിട്ട എഡ്‌വാർഡിന്റെ ശിക്ഷ അടുത്ത മാസം വിധിക്കും.

രണ്ടു കുട്ടികളുടെ പിതാവായ പോൾ ജോണിന്റെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. മാഞ്ചസ്റ്റർ എയർപോർട്ട് ജീവനക്കാരനായ പോൾ ജോണിന്റെ ഭാര്യ മിനി പോൾ സ്റ്റാഫ് നേഴ്‌സായി വിഥിൻഷോ എൻ എച്ച് എസ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഏവർക്കും പ്രിയങ്കരനായ പോൾ ജോണിന്റെ മരണം മാഞ്ചസ്റ്റർ മലയാളികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more