1 GBP = 104.18

ഉപഭോക്താക്കളെ പിഴിയാനുറച്ച് എനർജി കമ്പനികൾ; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ നിരക്ക് വർദ്ധനയുമായി ഇ ഡി എഫ്

ഉപഭോക്താക്കളെ പിഴിയാനുറച്ച് എനർജി കമ്പനികൾ; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ നിരക്ക് വർദ്ധനയുമായി ഇ ഡി എഫ്

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ എനർജി കമ്പനികളിലൊന്നായ ഇ ഡി എഫ്, ഉപഭോക്താക്കളുടെ വയറ്റത്തടിച്ച് പുതിയ വർദ്ധിച്ച നിരക്ക് പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഉപഭോക്താക്കൾക്ക് ഇടിത്തീയായി ഇ ഡി എഫിന്റെ നിരക്ക് വർദ്ധന. പുതിയ നിരക്കനുസരിച്ച് ഒരു വർഷം ശരാശരി ഉപഭോക്താക്കൾക്ക് എഴുപത് പൗണ്ട് വരെ ബില്ലിൽ വര്ധനവുണ്ടാകും. ഫ്രഞ്ച് കമ്പനിയായ ഇ ഡി ഫ് പുറത്തിറക്കിയ പുതിയ നിരക്കനുസരിച്ച് ഒരു ശരാശരി ഉപഭോക്താവിന്റെ വാർഷിക ബിൽ ,1,228 പൗണ്ടിലെത്തുമെന്നാണ് കണക്ക്.

എന്നാൽ വർദ്ധനവ്, സർക്കാരിന്റെ പിടിപ്പ്കേട് മൂലം വോൾസെയിൽ നിരക്കിലുണ്ടായ വർദ്ധനവാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായതെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. അതേസമയം കഴിഞ്ഞ ഏപ്രിലിലാണ് കമ്പനി ഇതിന് മുൻപ് നിരക്ക് വർദ്ധനവ് നടപ്പിലാക്കിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ ഊർജ്ജ കമ്പനിയായ ഇ ഡി എഫിന്റെ നിരക്ക് വർദ്ധനവ് മറ്റ് കമ്പനികളും നടപ്പിലാക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ.

എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി വർഷാവസാനത്തോടെ എനർജി നിരക്ക് വർദ്ധനവിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കവേ, കമ്പനികൾ താരിഫുകൾ വർധിപ്പിക്കുന്നത് ആശാസ്യമല്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം നിലവിൽ പ്രഖ്യാപിച്ച നിരക്ക് വർദ്ധനവ് താങ്ങാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ഫിക്സഡ് നിരക്കിലുള്ള താരിഫുകളിലേക്ക് മാറുന്നതിനുള്ള സൗകര്യവും ഇ ഡി എഫ് ഒരുക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more