1 GBP = 102.88
breaking news

എടപ്പാള്‍ തിയേറ്റര്‍ പീഡനം: പൊലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

എടപ്പാള്‍ തിയേറ്റര്‍ പീഡനം: പൊലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

മലപ്പുറം: എടപ്പാളില്‍ തിയേറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ കേസില്‍ പൊലീസിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ചസംഭവിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമ സതീഷിനെ പ്രചരിപ്പിച്ചിട്ടില്ലെന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മുഖേന പൊലീസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവസമയത്ത് തിയേറ്റര്‍ ഉടമ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം ജീവനക്കാര്‍ പറഞ്ഞപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. അന്ന് തന്നെ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കാന്‍ സതീഷ് ശ്രമിച്ചിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം വിവാദമായതോടെ ഉടന്‍ തന്നെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ സതീഷിനെ വിട്ടയച്ചു. തുടര്‍ന്ന് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സതീഷിനെതിരെ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഡിവൈഎസ്പിയ്‌ക്കെതിരെ നടപടി കൈക്കൊണ്ടിരുന്നു. ഇദ്ദേഹത്തെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയാണ് നടപടി സ്വീകരിച്ചത്. തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറാണ് ഷാജിക്കെതിരെ നടപടി സ്വീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more