1 GBP = 103.75
breaking news

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി എബിമോൻ ഉണ്ണിട്ടന്റെ മാതാവ് നിര്യാതയായി…

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി എബിമോൻ ഉണ്ണിട്ടന്റെ മാതാവ് നിര്യാതയായി…

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി  എബിമോൻ ഉണ്ണിട്ടന്റെ മാതാവും പത്തനംതിട്ട ജില്ലയിൽ ചെറുകുളത്തിൽ വയലിൽ വീട്ടിൽ പരേതനായ ശ്രീ ഉണ്ണിട്ടന്റെ ഭാര്യയുമായ ശോശാമ്മ ഉണ്ണിട്ടൻ (78) നാട്ടിൽ നിര്യാതയായി. മകൻ എബി മോൻ (സ്റ്റോക്ക് ഓൺ ട്രെന്റ്) ബിജി എബിമോൻ (സ്റ്റോക്ക്) എന്നിവരാണ് മക്കൾ.

സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് അയിത്തല സെന്റ്. കുര്യാക്കോസ് പള്ളിയിൽ നടത്തി.

പരേതയുടെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, സ്റ്റഫോർഡ്ഷെയർ മലയാളി  അസോസിയേഷൻ പ്രസിഡൻ്റ്  വിജി കെ.പി  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more