1 GBP = 103.33

വിമാനം നൈറ്റ് ക്ലെബ്ബാക്കി യാത്രക്കാരുടെ അഴിഞ്ഞാട്ടം; ബ്രിസ്റ്റോളിൽ നിന്ന് പ്രാഗിലേക്ക് പറക്കാനിരുന്ന വിമാനത്തിൽ നിന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി യാത്ര റദ്ദാക്കി

വിമാനം നൈറ്റ് ക്ലെബ്ബാക്കി യാത്രക്കാരുടെ അഴിഞ്ഞാട്ടം; ബ്രിസ്റ്റോളിൽ നിന്ന് പ്രാഗിലേക്ക് പറക്കാനിരുന്ന വിമാനത്തിൽ നിന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി യാത്ര റദ്ദാക്കി

ബ്രിസ്റ്റോൾ: അവധിയാഘോഷിക്കാൻ ബ്രിസ്റ്റോൾ എയർപോർട്ടിൽ നിന്ന് ഈസി ജെറ്റ് വിമാനത്തിൽ പ്രാഗിലേക്ക് പറക്കാനിരുന്നവരുടെ യാത്രയാണ് ചില സഹയാത്രികരുടെ അഴിഞ്ഞാട്ടം മൂലം കുളമായത്. വെള്ളിയാഴ്ച്ച വൈകുന്നേരം 140 യാത്രക്കാരുമായി പ്രാഗിലേക്ക് പുറപ്പെടാനിരുന്ന ഈസി ജെറ്റ് വിമാനത്തിലാണ് ഒരു സംഘം യാത്രക്കാർ അപമര്യാദയായി പെരുമാറിയത്. മദ്യപിച്ച് ലക്ക് കെട്ട സംഘം വിമാനത്തിൽ കയറിയ ഉടൻ തന്നെ പാട്ടും ഡാൻസുമായി രംഗത്തെത്തി. നൈറ്റ് ക്ലെബ്ബിന്റെ പ്രതീതി ജനിപ്പിച്ച് സംഘം അഴിഞ്ഞാടിയപ്പോൾ മറ്റ് യാത്രക്കാരും പരാതിയുമായി രംഗത്തെത്തി.

വിമാനജീവനക്കാർ രംഗം ശാന്തമാക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസെത്തി വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. തുടർന്ന് ഈസി ജെറ്റ് അധികൃതർ യാത്ര റദ്ദ് ചെയ്തു. പ്രശനമുണ്ടാക്കിയ സംഘത്തിലെ ഒരു യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ മറ്റ് യാത്രക്കാർക്ക് അടുത്ത ഫ്ലൈറ്റിൽ യാത്രാ സൗകര്യം ഈസി ജെറ്റ് അധികൃതർ ഏർപ്പെടുത്തി. സംഭവത്തെ അപലപിച്ച് എവോൺ ആൻഡ് സോമർസെറ്റ് പോലീസും ട്വിറ്ററിൽ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഡ്രിങ്ക് റെസ്പോണ്സിബിലി എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വിറ്റർ പോസ്റ്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more