1 GBP = 103.65
breaking news

കോവിഡ് വ്യാപനം; ഈസി ജെറ്റ് ഇന്നലെ മാത്രം റദ്ദാക്കിയത് നൂറോളം സർവീസുകൾ

കോവിഡ് വ്യാപനം; ഈസി ജെറ്റ് ഇന്നലെ മാത്രം റദ്ദാക്കിയത് നൂറോളം സർവീസുകൾ

ലണ്ടൻ: കോവിഡ് വ്യാപനം മൂലം ഈസിജെറ്റ് യുകെയിൽ നിന്നുള്ള 62 വിമാനങ്ങൾ ഉൾപ്പെടെ, തിങ്കളാഴ്ച 100-ഓളം ഫ്ലൈറ്റുകൾ റദ്ദാക്കി. കോവിഡ് വ്യാപനം കാരണം ജീവനക്കാരുടെ അഭാവം പതിവിലും കൂടുതലായെന്ന് ഈസി ജെറ്റ് അധികൃതർ അറിയിച്ചു. സ്റ്റാൻഡ്‌ബൈ ക്രൂവിനെ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ചില റദ്ദാക്കലുകൾ നടത്താൻ നിർബന്ധിതരായതായി എയർലൈൻ പറഞ്ഞു.

ഈസ്റ്റർ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിനാൽ യാത്രയ്ക്കുള്ള ഡിമാൻഡ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സർവീസുകളും വ്യാപകമായി റദ്ദാക്കപ്പെടുന്നത്. സുരക്ഷയ്ക്കും ചെക്ക്-ഇന്നിനുമായി ജീവനക്കാരുടെ കുറവുമൂലം യാത്രക്കാരുടെ നീണ്ട ക്യൂ കൊണ്ട് വിമാനത്താവളങ്ങളിൽ പൊറുതിമുട്ടുകയാണ്.

യൂറോപ്പിലെ ഏറ്റവും വലിയ എയർലൈനുകളിലൊന്നായ ഈസിജെറ്റ്, തിങ്കളാഴ്ചത്തെ ഷെഡ്യൂളിന്റെ ഒരു ചെറിയ ഭാഗമാണ് റദ്ദാക്കിയത്. നിലവിൽ ദിനംപ്രതി ഏകദേശം 1,645 വിമാന സർവീസുകളാണ് ഈസി ജെറ്റ് നടത്തുന്നത്. യൂറോപ്പിലുടനീളമുള്ള നിലവിലെ ഉയർന്ന കോവിഡ് അണുബാധകളുടെ ഫലമായി, എല്ലാ ബിസിനസ്സുകളെയും പോലെ, ഈസിജെറ്റിലും ജീവനക്കാരുടെ കുറവ് സാധാരണ നിലയേക്കാൾ കൂടുതലാണെന്ന്, ഒരു വക്താവ് പറഞ്ഞു. നിർഭാഗ്യവശാൽ ഇന്നും നാളെയും ചില അധിക റദ്ദാക്കലുകൾ നടത്തേണ്ടി വന്നിട്ടുണ്ട്. ഇത് ഉണ്ടാക്കിയേക്കാവുന്ന അസൗകര്യങ്ങളിൽ തങ്ങൾ ഖേദിക്കുന്നതായും, ബാധിക്കപ്പെട്ട ഉപഭോക്താക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇതര വിമാനങ്ങളിൽ റീബുക്ക് ചെയ്യാനോ വൗച്ചറോ റീഫണ്ടോ സ്വീകരിക്കാനോ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more