1 GBP = 103.92

ലിവര്‍പൂള്‍ ക്‌നാനായ അസോസിയേഷന്‍ ഈസ്റ്റര്‍ ആഘോഷം നടവിളിയില്‍ മുഖരിതമായി …..

ലിവര്‍പൂള്‍ ക്‌നാനായ അസോസിയേഷന്‍ ഈസ്റ്റര്‍ ആഘോഷം നടവിളിയില്‍ മുഖരിതമായി …..

ടോം ജോസ് തടിയംപാട്

ലിവര്‍പൂള്‍ ക്‌നാനായ അസോസിയേഷന്റെ നേതൃത്വത്തില്‍ വളരെ മനോഹരമായി ഈസ്റ്റര്‍ ആഘോഷിച്ചു. ലിവര്‍പൂള്‍ സെന്റ് ഗിലെസ് ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്.

പരിപാടികള്‍ക്ക് ബിജു അബ്രഹാം സ്വാഗതം ആശംസിച്ചു. ക്‌നാനായ യുവജന വിഭാഗം അവതരിപ്പിച്ച മനോഹരമായ ഡാന്‍സ് അണികള്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വികരിച്ചത് .കുട്ടികളും യുവജനങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ പരിപാടികള്‍ക്ക് കൊഴുപ്പേകി.

UKKCA ആസ്ഥാനമന്ദിരത്തില്‍ പുതിയതായി ആരംഭിക്കാന്‍ ഉദേശിക്കുന്ന ചാപ്പലിനെ പറ്റിയും മറ്റു പലവിഷയങ്ങളിലും വിശദമായ ചര്‍ച്ച നടന്നു. ചര്‍ച്ചകള്‍ക്ക് ലിവര്‍പൂള്‍ ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് സിന്റോ ജോണ്‍, സെക്രട്ടറി സാജു ലുക്കോസ് എന്നിവര്‍ മറുപടി പറഞ്ഞു . ഇടയ്ക്ക് കുട്ടികളുടെയും വലിയവരുടെയും നടവിളികള്‍കൊണ്ട് ഹാള്‍ ശബ്ദമുഖരിതമായി.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more