1 GBP = 104.22
breaking news

നിരവധി കർമ്മപരിപാടികൾ നടപ്പിൽ വരുത്തുവാൻ തീരുമാനിച്ച് യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രഥമ റീജിയണൽ കമ്മിറ്റി

നിരവധി കർമ്മപരിപാടികൾ നടപ്പിൽ വരുത്തുവാൻ തീരുമാനിച്ച് യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രഥമ റീജിയണൽ കമ്മിറ്റി
റജി നന്തികാട്ട് ( പി. ആർ. ഒ , യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )
ബാസിൽഡൺ ദി ജെയിംസ് ഹോൺസ്‌ബി സ്കൂളിൽ 2019 ഏപ്രിൽ 20 ശനിയാഴ്ച യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പുതിയ കമ്മറ്റിയുടെ ആദ്യ കമ്മിറ്റി മീറ്റിംഗിൽ റീജിയണൽ പ്രസിഡണ്ട് ബാബു മങ്കുഴി അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ സെക്രട്ടറി സിബി ജോസഫ് സ്വാഗതം ആശംസിച്ചു. തന്റെ സ്വാഗത പ്രസംഗത്തിൽ കഴിഞ്ഞ 10 വർഷമായി പിന്തുടരുന്ന ഐക്യവും ഒത്തൊരുമയും ആണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കെട്ടുറപ്പിന് കാരണമെന്നും ആ ഐക്യവും ഒത്തൊരുമയും ശക്തമാക്കാൻ ഈ കമ്മറ്റിയും ശ്രമിക്കുമെന്നും മുൻ സെക്രട്ടറിയും നിലവിലെ നാഷണൽ എക്സിക്യൂട്ടിവ് അംഗവുമായ ജോജോ തെരുവന്റെ ഏകോപന ശൈലി പിന്തുടരാനാണ് താനും ആഗ്രഹിക്കുന്നത് എന്ന് സിബി അറിയിച്ചു.
റീജിയന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് സ്വാർത്ഥ ലാഭേച്ഛ ഇല്ലാതെ, കക്ഷി-രാഷ്ട്രീയ പ്രേരിതമല്ലാതെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത എല്ലാവരെയും അഭിനന്ദിച്ചുകൊണ്ട് ബാബു മങ്കുഴി റീജിയന്റെ പുതിയ പ്രവർത്തന വർഷത്തെക്കുറിച്ചുള്ള ചർച്ചകളിലേക്ക് കടന്നു.
ഒറ്റക്കെട്ടായുള്ള റീജിയന്റെ പ്രവർത്തനങ്ങൾ ജനോപകാരപ്രദമായ രീതിയിൽ മുമ്പോട്ട് കൊണ്ടുപോകണമെന്നും, യുക്മ നാഷണൽ കമ്മിയുടെ പ്രഖ്യാപിത പരിപാടികൾ യഥാക്രമം റീജിയണൽ തലത്തിലും നടപ്പിൽ വരുത്തണമെന്നും കമ്മിറ്റിയിൽ തീരുമാനമായി.
യുക്മ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, എല്ലാവരെയും ഉൾക്കൊള്ളുക എന്ന യുക്മയുടെ പ്രഖ്യാപിത ലക്ഷ്യം മുൻ നിർത്തി, ഈസ്റ്റ് ആംഗ്ലിയ റീജിയനെ കർമ്മപഥത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്ന പരിചയസമ്പന്നരെയും, അഭ്യുദയകാംക്ഷികളെയും ചേർത്തുകൊണ്ട് വേണം ഈസ്റ്റ് ആംഗ്ലിയ റീജിയൻ മുമ്പോട്ട് പോകേണ്ടത് എന്ന ആശയം അംഗീകരിക്കപ്പെട്ടു. റീജിയണൽ സ്പോർട്ട്സ് മീറ്റ്, റീജിയണൽ കലാമേള എന്നിവ ഭംഗിയായി നടത്തുവാനും ,റീജിയനോട് സഹകരിക്കാൻ താല്പര്യപ്പെടുന്ന ഇതര അസോസിയേഷനുകളെ റീജിയന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും കമ്മിറ്റി ചർച്ച ചെയ്തു.
റീജിയന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, വിപുലപ്പെടുത്തുന്നതിനും പരിചയ സമ്പന്നരായ മുൻ യുക്മ ഭാരവാഹികളെ ഉത്തരവാദിത്തങ്ങൾ നൽകി കമ്മിറ്റിയോട് ചേർക്കാൻ യോഗത്തിൽ തീരുമാനമായി. ഇപ്രകാരം മുൻ നാഷണൽ പ്രസിഡണ്ട് അഡ്വ. ഫ്രൻസീസ് മാത്യു കവളക്കാട്ടിൽ,മുൻ നാഷണൽ സെക്രട്ടറി ബാലസജീവ് കുമാർ, മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, മുൻ നാഷണൽ കമ്മിറ്റി അംഗം കുഞ്ഞുമോൻ ജോബ്, മുൻ റീജിയണൽ ട്രെഷറർ ഷാജി വർഗ്ഗീസ് എന്നിവരെ റീജിയന്റെ ഉപദേശക സമിതി അംഗങ്ങളായി റീജിയണൽ കമ്മിറ്റി തീരുമാനിച്ചു.
യുക്മയുടെ പ്രവർത്തനപരിപാടികളിലും, ചാരിറ്റി പ്രവർത്തനങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനം തുടരുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ,യുക്മ എന്ന ജനകീയ കൂട്ടായ്മക്ക് വേണ്ടി നിലകൊള്ളുമെന്നും, എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ട്രഷറർ അജു ജേക്കബ് പ്രസ്താവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more