1 GBP =

റീജിയണൽ തലങ്ങളിൽ കോൺഫറൻസുകളും പഠനക്ലാസ്സുകളും; ദേശീയ ശ്രദ്ധയാകർഷിക്കുന്ന നേഴ്‌സസ് ഫോറം ഈസ്റ്റ് ആംഗ്ലിയ റീജിയണിലും

റീജിയണൽ തലങ്ങളിൽ കോൺഫറൻസുകളും പഠനക്ലാസ്സുകളും; ദേശീയ ശ്രദ്ധയാകർഷിക്കുന്ന നേഴ്‌സസ് ഫോറം ഈസ്റ്റ് ആംഗ്ലിയ റീജിയണിലും

ബാബു മങ്കുഴിയിൽ 

യുകെയിലങ്ങോളമുള്ള ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന നഴ്സുമാരുടെയും അനുബന്ധ ജീവനക്കാരുടെയും ഉന്നമനത്തിനും ജോലിസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും യുക്മ നഴ്സസ് ഫോറം റീജിയൺ തലങ്ങളിൽ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു .

ഇതിന്റെ ഭാഗമായി യുക്മ ഈസ്റ് ആംഗ്ലിയ നേതൃത്വവും ,യുക്മ നഴ്സസ് ഫോറവും സംയുതമായി കേംബ്രിഡ്ജിൽ വച്ച് മാർച്ച് മാസം 3 നു ശനിയാഴ്ച നേഴ്‌സസ് കോൺഫ്രൻസ് സംഘടിപ്പിക്കുന്നതായി ഈസ്റ് ആംഗ്ലിയ പ്രസിഡന്റ് ശ്രീ രഞ്ജിത്കുമാർ അറിയിച്ചു .

രാവിലെ 10 30 നു രെജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന പ്രസ്തുത കോൺഫ്രൻസ് നേഴ്‌സ് കോൺസൾട്ടന്റും ഇൻഡിപെൻഡന്റ് ട്രെയ്നറുമായ മരിലിൻ ഈവ്‌ലീയ്ഗ് ന്റെ അധ്യക്ഷതയിൽ ആരംഭിക്കും .

11 മണിയോടുകൂടി ആരംഭിക്കുന്ന കൂട്ടായ്മയിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനും നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും പ്രഗത്ഭർ മറുപടി നൽകുമെന്നും യുക്മ നേഴ്‌സസ് ഫോറം ദേശീയ കോഓർഡിനേറ്റർ ശ്രീമതി സിന്ധു ഉണ്ണി അറിയിച്ചു .

വൈകുന്നേരം നാലു മാണിയോട് കൂടി പര്യവസാനിക്കുന്ന ഈ കൂട്ടായ്മയുടെ റെജിസ്ട്രേഷൻ ഫീസ് £5 ആണ് .
വിശാലമായ പാർക്കിംഗ് സൗകര്യങ്ങളുള്ള കേംബ്രിജിലെ ആർബറി കമ്മ്യൂണിറ്റി സെന്റർ ആണ് വേദിയായി സംഘാടകർ തിരഞ്ഞെടുത്തിട്ടുള്ളത് .
കോൺഫ്രൻസ് വിജയകരമായി പൂർത്തിയാക്കുന്ന ഏവർക്കും സെര്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതോടൊപ്പം റീവാലിഡേഷന് ആവിശ്യ ഘടകമായ നാലു സി പി ഡി മണിക്കൂറുകളും ഉപയോഗപ്രദമാക്കാവുന്നതാണ് .

നേഴ്സിങ് മേഖലയിലെ അനന്യ സാധ്യതകളെക്കുറിച്ചും മുഖ്യാതിഥിയും മികച്ച ട്രെയ്‌നറുമായ മരിലിൻ ഈവേലിയ്ഗ് ക്ലാസുകൾ എടുക്കുന്നു .

റെഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ മേട്രനും മികച്ച ട്രെയ്‌നറുമായ റെജി ജോർജ് ഇന്റർവ്യൂ സ്‌കിൽസ് നെക്കുറിച്ചു വിശദമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .

ലണ്ടൺ കിങ്സ് കോളേജിലെ കാർഡിയാക് വിഭാഗം മേട്രൺ ആയ മിനിജോ ജോസഫ് നഴ്സിംഗ് ലീഡർഷിപ്പിനെക്കുറിച്ചു ക്‌ളാസുകൾ എടുക്കുന്നു .

ഈസ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഡ്ഷെർ എൻ എച് എസ് ട്രസ്റ്റിലെ മേട്രനും യുക്മയുടെ എക്കാലത്തെയും പ്രചോദനവും സ്ഥിര സാന്നിധ്യവുമായ ദീപ ഓസ്റ്റിൻ ആവശ്യമായ ആശയവിനിമയത്തെക്കുറിച്ചും നിശ്ചയ ദാർഢ്യത്തെ ക്കുറിച്ചും വിശദമായി ക്‌ളാസുകൾ എടുക്കുന്നു .

പരസ്പര പങ്കാളിത്തത്തോടു തയ്യാറാക്കുന്ന ഈ പഠന പദ്ധതിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഈ പ്രഥമ സംരഭം വിജയകരമാക്കി തീർക്കണമെന്ന് യുക്മ നഴ്സസ് ഫോറം ദേശീയ സെക്രട്ടറി അലക്സ് ലൂക്കോസിനൊപ്പം യുക്മ ഈസ്റ് ആംഗ്ലിയ ഭാരവാഹികളും അറിയിച്ചുകൊള്ളുന്നു .

പങ്കെടുക്കുന്ന ഏവർക്കും സ്വാദിഷ്ടമായ ഉച്ച ഭക്ഷണ ക്രമീകരങ്ങളും ഏർപ്പാടാക്കിയിട്ടുള്ളതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചികൊള്ളുന്നു .

Post Your Comments Here ( Click here for malayalam )

Press Esc to close
show more