1 GBP = 104.05

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള; ഹാട്രിക് വിജയത്തോടെ നോർവിച് ചാമ്പ്യന്മാർ; സൗത്ത്  എൻഡ് റണ്ണേഴ്‌സ് അപ്പ്; ടോണി അലോഷ്യസ് കലാപ്രതിഭ; നെസ്സിൻ നൈസ് കലാതിലകം

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള; ഹാട്രിക് വിജയത്തോടെ നോർവിച് ചാമ്പ്യന്മാർ; സൗത്ത്  എൻഡ് റണ്ണേഴ്‌സ് അപ്പ്; ടോണി അലോഷ്യസ് കലാപ്രതിഭ; നെസ്സിൻ നൈസ് കലാതിലകം

റജി നന്തികാട്ട് ( പി. ആർ.ഒ; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ)

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയ്ക്ക് വർണാഭമായ പര്യവസാനം.  2018 ഒക്ടോബർ 6 )o തീയതി ബാസിൽഡൺ ദി ജെയിംസ് ഹോൺസ്‌ബി സ്കൂളിൽ നടന്ന കലാമേളയിൽ നോർവിച് അസോസിയേഷൻ ഓഫ് മലയാളീസ്   (NAM  ) 133 പോയിന്റ് നേടി
ചാമ്പ്യൻ പട്ടം  കരസ്ഥമാക്കി.  ഹാട്രിക് വിജയത്തോടെ  നേടിയ ഈ നേട്ടം ശ്രദ്ധേയമായി. രണ്ടാം സ്ഥാനം (123 പോയിന്റ് ) സൗത്ത് എൻഡ് മലയാളി അസോസിയേഷനും (SMA )     മൂന്നാം സ്ഥാനം  (102  പോയിന്റ് )  കേംബ്രിഡ്ജ് മലയാളി അസോസിയേഷനും ( CMA )  നേടി. പതിനാല് അസ്സോസിയേഷനുകളിൽ നിന്നും  ചിട്ടയായ പരിശീലനത്തിന് ശേഷം എത്തിയ  മത്സാർത്ഥികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ കാണികൾക്ക് മറക്കാനാവാത്ത നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് നല്ലൊരു ദൃശ്യ ശ്രവ്യ വിരുന്നായി മാറി. കലാമേള കാണികളുടെ പങ്കാളിത്തം കൊണ്ടും സംഘാടക  മികവ് കൊണ്ടും മികവുറ്റതായി.

ഉദ്‌ഘാടന സമ്മേളനത്തിൽ യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് സുജു ജോസഫ് കലാമേളയുടെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചു. റീജിയൻ  പ്രസിഡണ്ട് ബാബു മങ്കുഴിയിൽ അദ്യക്ഷത വഹിച്ച യോഗത്തിൽ യുക്മ നാഷണൽ ജോയിന്റ് സെക്രെട്ടറി
ഓസ്റ്റിൻ അഗസ്റ്റിൻ, കലാമേള കൺവീനർ കുഞ്ഞുമോൻ ജോബ്, യുക്മ ബോട്ട് റേസ് കോർഡിനേറ്റർ   എബി സെബാസ്റ്റ്യൻ, ജാൻസി രഞ്ജിത്; ആതിഥേയരായ ബാസിൽഡൺ മലയാളി അസോസിയേഷൻ സെക്രെട്ടറി ജോജി ജോയി  എന്നിവർ സന്നിഹിതരായിരുന്നു.റീജിയൻ സെക്രട്ടറി ജോജോ തെരുവൻ സ്വാഗതവും റീജിയൻ ട്രെഷറർ ഷാജി വർഗീസ്  കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്‌ഘാടന  പ്രസംഗത്തിലും ആശംസ പ്രസംഗങ്ങകളിലും  യുക്മയെ ജീവനെപ്പോലെ സ്നേഹിച്ച
റീജിയൻ മുൻ പ്രസിഡണ്ട് കൂടിയായിരുന്ന ശ്രീ  രഞ്ജിത് കുമാറിനെ അനുസമരിച്ചത് കാണികളിൽ ഒരു നിമിഷം ആ ജനപ്രിയ നേതാവിനെക്കുറിച്ചുള്ള സ്മരണകൾ നിറഞ്ഞു.

തുടർന്ന് മൂന്നു വേദികളിലായി നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷനിലെ അലോഷ്യസ് ഗബ്രിയേൽ – ജിജി ദമ്പതികളുടെ മകൻ    ടോണി അലോഷ്യസ് കലാപ്രതിഭയായും സൗത്ത് എൻഡ് മലയാളി അസോസിയേഷനിലെ നെസ്സിൻ നൈസ് കലാതിലകം പട്ടവും കരസ്ഥമാക്കി.സൗത്ത് എൻഡിൽ താമസിക്കുന്ന ജിഷ – നൈസ് ദമ്പതികളുടെ പുത്രിയാണ് നെസ്സിൻ നൈസ്.

വ്യക്തിഗത ചാമ്പ്യമാരായി നെസ്സിൻ നൈസ് (കിഡ്സ്), ഷാരോൺ സാബു ( സബ് ജൂനിയർ),  ടെസ്സ സൂസൻ ജോൺ ( ജൂനിയർ),
അർച്ചന ഷാ സജീൻ ( സീനിയർ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .

സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ   യുക്മ നാഷണൽ സെക്രെട്ടറി റോജിമോൻ വർഗീസ്, യുക്മ മുൻ നാഷണൽ പ്രസിഡണ്ട് അഡ്വ. ഫ്രാൻസിസ്കവളക്കാട്ടിൽ എന്നിവർ  വിതരണം ചെയ്തു.

കലാമേളയുടെ വിജയത്തിൽ മത്സരാത്ഥികൾ, ആതിഥേയരായ ബാസിൽഡൺ മലയാളി അസോസിയേഷനിലെ അംഗങ്ങൾ,  സ്റ്റേജുകൾ നിയന്ത്രിച്ചവർ,  വിധികർത്താക്കൾ, മറ്റു അംഗ അസ്സോസിയേഷനുകളിൽ നിന്നെത്തിയ കാണികൾ എന്നിവരോടുള്ള നന്ദി റീജിയൻ കമ്മറ്റിക്ക് വേണ്ടി  ജോജോ തെരുവൻ  അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more