2020 മാർച്ചിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നിറുത്തലാക്കിയ ഇ വിസ സൗകര്യം വരാനിരിക്കുന്ന ക്രിസ്മസ് അവധിക്കാലത്തിന് തൊട്ടുമുമ്പ് യുകെ പൗരന്മാർക്ക് പുനരാരംഭിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. യുകെയും കാനഡയും ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ ഒഴികെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഈ വർഷം ആദ്യം ഈ സേവനം പുനഃസ്ഥാപിച്ചിരുന്നു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇന്ന് ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുകെ പൗരന്മാർക്ക് ഇ-വിസ സൗകര്യം വീണ്ടും ലഭ്യമാകുമെന്ന് സ്ഥിരീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സിസ്റ്റം അപ്‌ഗ്രേഡ് നടക്കുകയാണെന്നും, യുകെയിലെ സുഹൃത്തുക്കളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതിന് വിസ വെബ്‌സൈറ്റ് ഉടൻ തയ്യാറാകുമെന്നും യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം കെ ദൊരൈസ്വാമി വിഡിയോ മെസ്സേജിലൂടെ അറിയിച്ചു.
“ഞങ്ങൾ വീണ്ടും ഇ-വിസകൾ പുറത്തിറക്കുകയാണ്, ഈ സേവനം നിങ്ങൾക്ക് ഉടൻ ലഭ്യമാക്കും. (തീയതികൾ ഉടൻ പ്രഖ്യാപിക്കും). യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് വളരെ എളുപ്പത്തിൽ സുഹൃത്തുക്കൾക്ക് എത്താം. അതിനാൽ തിരികെ സ്വാഗതം, ഇ-വിസകൾ മുന്നിലാണ്, നിങ്ങളുടെ വീട്ടുവാതിൽക്കൽ വിസ ഉൾപ്പെടെയുള്ള ഞങ്ങളുടെ എല്ലാ സേവനങ്ങളും നിങ്ങൾക്ക് ലഭ്യമാകും. ഉത്സവങ്ങളുടെ നാടായ ഇന്ത്യയിൽ എല്ലാവർക്കും അവരുടെ ഉത്സവങ്ങൾ ആഘോഷിക്കാൻ ലഭിക്കുന്ന ഒരു നല്ല വൈനർ സീസണിനായി ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി അനിൽ കൽസി പറഞ്ഞു.
കോവിഡിന് മുൻപായി 2019-ൽ ഇന്ത്യയിലെത്തിയ അന്താരാഷ്‌ട്ര വിനോദ സഞ്ചാരികളുടെ എണ്ണം 1.7 കോടി ആയിരുന്നു. സഞ്ചാരികളെ തിരികെയെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇ വിസകൾ അനുവദിച്ച് തുടങ്ങിയത്.
click on malayalam character to switch languages