1 GBP = 103.12

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശസഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ല; ദുരന്തത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകത; ഇ ശ്രീധരൻ

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശസഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ല; ദുരന്തത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകത; ഇ ശ്രീധരൻ

കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ ശ്രീധരന്‍. പന്ത്രണ്ടായിരം ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ. നവകേരള നിര്‍മിതിക്ക് കേരളം സ്വതന്ത്ര അധികാരമുള്ള സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണ് ദുരന്തത്തിന് പ്രധാന കാരണം. അണക്കെട്ടുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്തേണ്ടആവശ്യമില്ലായിരുന്നു. കാലാവസ്ഥാ പ്രവചങ്ങള്‍ പലപ്പോഴും ശരിയാകാത്തതിനാല്‍ ജനങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ല. കാലാവസ്ഥാ പ്രവചനം ശരിയായിരുന്നുവെങ്കില്‍ അണക്കെട്ടുകള്‍ നേരത്തെതതന്നെ തുറന്നുവിടാമായിരുന്നു.

മഴ പെയ്യുമെന്ന് പറഞ്ഞാല്‍ പെയ്യില്ല. പെയ്യില്ല എന്നു പറഞ്ഞാല്‍ പെയ്യും. അതിനാല്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണം ജനം വിശ്വസിച്ചില്ല. അഞ്ചെട്ടുകൊല്ലമായി മഴ കുറവായിരുന്നു. അതിനാല്‍ മഴ ശക്തമാകുമെന്ന കാലാവസ്ഥാ പ്രവചനം ആരും വിശ്വസിച്ചില്ല. 15 ദിവസത്തോളം ശക്തമായ മഴ പെയ്യുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more