1 GBP = 103.14

ബ്രിസ്റ്റോളിൽ സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ (STSMCC ) നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 23 മുതൽ 24 വരെ ദിവസങ്ങളിൽ…

ബ്രിസ്റ്റോളിൽ സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ (STSMCC ) നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 23  മുതൽ 24 വരെ ദിവസങ്ങളിൽ…

സിസ്റ്റർ ലീന മേരി
ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും ഈ കാലഘട്ടത്തിൽ നോമ്പുകാല നവീകരണ ധ്യാനം ബ്രിസ്റ്റോളിൽ STSMCC യുടെ ഫിഷ്‌പോണ്ട്സ് സെന്റ്. ജോസഫ് ദേവാലയത്തിൽ മാർച്ച് 23 വൈകുന്നേരം 5 മുതൽ 9 വരെയും , 24ന് 9 .30 മുതൽ വൈകുന്നേരം 4 വരയും ക്രമീകരിച്ചിരിക്കുന്നു.

പ്രശസ്ത വചന പ്രഘോഷകനും ബൈബിൾ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും കൂരിയംഗവുമായ റവ. ഫാ. ടോണി പഴയകളം CST യും വേൾഡ് മിഷൻ പീസ് സ്ഥാപാകനും ചെയർമാനും പ്രശസ്ത സംഗീത സംവിധായകനും വചന പ്രഘോഷകനുമായ സണ്ണി സ്റ്റീഫനും ചേർന്ന് ധ്യാനം നയിക്കും. ധ്യാനത്തിന്റെ രണ്ടു ദിവസങ്ങളിലും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് വചനപ്രഘോഷണത്തിനും വിശുദ്ധ കുര്ബാനയ്ക്കും നേതൃത്വം നൽകും.
ധ്യാനത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാലയോടെ ആരംഭിച്ചു സ്തുതിപ്പ്, ആരാധന, കുരിശിന്റെ വഴി, വിശുദ്ധ കുർബാന എന്നിവയോടെ ഒൻപതരയ്ക്ക് ശുശ്രൂഷകൾ അവസാനിക്കും.
യൂത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
23 മാർച്ച്, വൈകുന്നേരം 5 മുതൽ രാത്രി 9 വരെ.
24 മാർച്ച്, ശനിയാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 വരെ
26 മാർച്ച് വൈകുന്നേരം 4 മുതൽ 8 വരെ
27 മാർച്ച് ചൊവ്വാഴ്ച രാവിലെ 9 .45 മുതൽ 11 വരെ, വൈകുന്നേരം ൪ മുതൽ രാത്രി 8 വരെ.
നാം പാപങ്ങൾ ഏറ്റു പറയുന്നെങ്കിൽ അവൻ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.
എല്ലാ കുറവുകളും നിറവുകളാക്കുന്ന ദൈവത്തോട് പ്രാർത്ഥിച്ചു ഈ ധ്യാനത്തിൽ പങ്കെടുത്തു പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ അഭിഷിക്തരാകാനും വ്യക്തികളും കുടുംബങ്ങളും വ്യക്തിയും കുടുംബവും ദൈവാനുഗ്രഹത്താൽ നിറയുവാനും എല്ലാവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി STSMCC വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് , റവ. ഫാ. ജോയി വയലിൽ, ട്രസ്റ്റിമാരായ ലിജോ തോമസ്, പ്രസാദ് ജോൺ, ജോസ് മാത്യു എന്നിവർ ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more